തളിപ്പറമ്പ് : പ്രമുഖ സോഷ്യലിസ്റ്റും അടിയന്തരാവസ്ഥ പോരാളിയും ആർ. ജെ. ഡി. നേതാവും ആയിരുന്ന കെ. ദാമോദരൻ (80) നിര്യാതനായി.
ഭാര്യ ഭാരതി (നടാൽ കുറ്റികയം തെരു). മക്കൾ : രമേശൻ (ഇലക്ട്രീഷ്യൻ), ബാബുരാജ് (കെൽട്രോൺ), ബിന്ദു. മരുമക്കൾ: സുരേഖ, രമ (ആലക്കോട്), പുഷ്പരാജ് (മാങ്ങാട്). ശവസംസ്കാരം ഇന്ന് സപ്തംബർ 29 ന് വൈകുന്നേരം 4 മണിക്ക് പൂക്കോത്ത് തെരു സമുദായ ശ്മശാനത്തിൽ.
അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ട ദാമോദരൻ ക്രൂരമായ പോലീസ് പീഡനങ്ങൾക്ക് ഇരയാവുകയും മിസ ചട്ടപ്രകാരം ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു.






0 تعليقات