ഇന്ന് ലോക നദി ദിനം




വർഷം തോറും സെപ്‌റ്റംബർ മാസത്തിലെ അവസാന ഞായറാഴ്‌ച ലോക നദി ദിനമായി ആഘോഷിക്കുകയാണ്. സെപ്റ്റംബർ 22നാണ് ഇത്തവണത്തെ നദി ദിനം ആചരിക്കുന്നത്. നദികളുടെ പ്രാധാന്യത്തെക്കുറിച്ചും ഭൂമിയില്‍ ജീവന്‍ നിലനിര്‍ത്തുന്നതില്‍ നദികളുടെ പങ്കിനെക്കുറിച്ചും അവബോധം വളർത്തുന്നതിനാണ് ഈ ദിനം ആഘോഷിക്കുന്നത്. ഈ സുപ്രധാന ആവാസ വ്യവസ്ഥയെ ആഘോഷിക്കുന്നതിനും സംരക്ഷിക്കുന്നതിനും ആഗോള തലത്തില്‍ തന്നെ വിവിധ പരിപാടികള്‍ ഈ ദിനത്തില്‍ നടത്തപ്പെടും.

നദി ദിനത്തിന്‍റെ ചരിത്രം:2005ലാണ് ലോക നദി ദിനം ആദ്യമായി ആഘോഷിക്കപ്പെട്ടത്. ഇത് അന്താരാഷ്‌ട്ര പ്രശസ്‌ത നദികളുടെ സംരക്ഷണത്തിന് വേണ്ടി നിരന്തരം വാദിക്കുന്ന ലോകപ്രശസ്‌തന്മാർക്ക് ആഞ്ചലോ ആണ് ഇങ്ങനൊരു ദിവസത്തിന്‍റെ ആശയം മുന്നോട്ട് വയ്‌ക്കുന്നത്.

1980ല്‍ കൊളംബിയയിലെ തോംസൺ നദിയില്‍ മാർക്ക് ആഞ്ചലോ വലിയ ശുചീകരണ പരിപാടി ആരംഭിച്ചിരുന്നു. 2005ൽ പദ്ധതി വിജയം കണ്ടതോടെ അത് ബിസി റിവർ ഡേ എന്നറിയപ്പെട്ടു. ഇതിനെത്തുടര്‍ന്നാണ് ഈ ദിനം ആഞ്ചലോ ലോക നദി ദിനമായി ആഘോഷിക്കാൻ നിർദേശിച്ചത്.

2005ൽ മാർക്ക് ആഞ്ചലോ ഐക്യരാഷ്‌ട്രസഭയുടെ വാട്ടർ ഫോർ ലൈഫ് കാമ്പെയ്‌നിനിടെ അഭിസംബോധന ചെയ്‌തിരുന്നു. ലോകമെമ്പാടും ജലവിതരണം ദുർബലമാകുന്നതിനെപ്പറ്റി അവബോധം സൃഷ്‌ടിക്കാനായിരുന്നു കാമ്പെയ്‌ന്‍ ആഞ്ചലോയുടെ നിർദേശാനുസരണം യുഎൻ ലോക നദി ദിനം ഔദ്യോഗികമായി പ്രഖ്യാപിച്ചു.

എല്ലാ വർഷവും എല്ലാ സെപ്‌തംബർ മാസത്തിലെ 4-ാം ഞായറാഴ്‌ച ലോക നദി ദിനമായി ആഘോഷിക്കും. ലോകമെമ്പാടുമുള്ള നദികൾ സംരക്ഷിക്കാൻ ദശലക്ഷക്കണക്കിന് ആളുകൾ കൈകോർത്തതിനാൽ 2005ലെ ആദ്യ പരിപാടി വൻ വിജയമായിരുന്നു.

അന്ന് ഒരു ഡസനിലധികം രാജ്യങ്ങളിലാണ് നദി ദിനം ആചരിച്ചത്. ഇന്ന് ദശലക്ഷക്കണക്കിന് ആളുകളുടെ പങ്കാളിത്തത്തില്‍ 60ലധികം രാജ്യങ്ങളിൽ ദിനം ആഘോഷിക്കപ്പെടുന്നുണ്ട്. 1980 മുതൽ പടിഞ്ഞാറൻ കാനഡയിൽ നടന്ന ബ്രിട്ടീഷ് കൊളംബിയ റിവേഴ്‌സ് ഡേയുടെ വിജയത്തെ അടിസ്ഥാനമാക്കിയാണ് നദി ദിനം ആചരിക്കാനുള്ള നിര്‍ദേശം വന്നത്.



Post a Comment

0 Comments