BJPയിൽ ചേരാൻ നിർദ്ദേശിച്ചു, കേന്ദ്രമന്ത്രിവരെ ആകാമെന്ന് ഗ്യാനേഷ് കുമാർ പറഞ്ഞു; വെളിപ്പെടുത്തലുമായി ജിജി തോംസൺ.

 

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വെളിപ്പെടുത്തലുമായി മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍.
ബിജെപിയില്‍ ചേരാന്‍ ഗ്യാനേഷ് കുമാര്‍ നിര്‍ദ്ദേശിച്ചുവെന്നാണ് ജിജി തോംസണ്‍ പറയുന്നത്. സര്‍വ്വീസിലിരിക്കെ 2016ൽ വിമാനയാത്രക്കിടെയാണ് ഗ്യാനേഷ് കുമാര്‍ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. ജയിച്ചാല്‍ കേന്ദ്രമന്ത്രിവരെ ആകാമെന്ന് പറഞ്ഞു. മത്സരിക്കാന്‍ താത്പര്യമില്ലെന്ന് അപ്പോള്‍ തന്നെ അറിയിച്ചെന്നും ജിജി തോംസണ്‍ പറഞ്ഞു.ഞങ്ങള്‍ നല്ല സൗഹൃദത്തിലായിരുന്നു. റിട്ടയര്‍മെന്റിന് ശേഷം എന്താണ് പ്ലാനെന്ന് ചോദിച്ചു. ഞാന്‍ പ്രത്യേകിച്ച് പ്ലാനൊന്നുമില്ലെന്ന് പറഞ്ഞു. കുട്ടികളുടെ ഭാവി മെടച്ചപ്പെടുത്തുന്നതിനുള്ള ഒരു പരിപാടി ആവിഷ്‌കരിക്കണമെന്നുണ്ടെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അപ്പോൾ 2019-ലെ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനും പിന്നീട് എംപി ആവാനും മന്ത്രി ആവാനും അദ്ദേഹം എന്നോട് ഉപദേശിച്ചു. 2016-ലായിരുന്നു അത്. ഞങ്ങള്‍ ഡല്‍ഹിയിയിലേക്ക് ഒന്നിച്ച് യാത്ര ചെയ്യുകയായിരുന്നു. അപ്പോഴാണ് പറഞ്ഞത്. തെരഞ്ഞെടുപ്പ് എന്റെ പ്ലാനിലില്ല എന്ന് പറഞ്ഞു. എനിക്ക് അതിന് താല്‍പര്യമുണ്ടായിരുന്നില്ല', ജിജി തോംസൺ പറഞ്ഞു.

ഗ്യാനേഷ് കുമാർ നടത്തിയ ക്രമക്കേടുകൾ ഉയർത്തിക്കാട്ടി രാജ്യവ്യാപക വിമർശനങ്ങൾ ശക്തമാകുന്നതിനിടയിലാണ് ബിജെപിക്കായി അദ്ദേഹം പരസ്യമായി സംസാരിച്ചെന്ന വെളിപ്പെടുത്തൽ പുറത്തുവരുന്നതെന്നതാണ് ശ്രദ്ധേയം. തെരെഞ്ഞെടുപ്പ് കമ്മീഷനെതിരെ സംയുക്ത പ്രതിഷേധം വേണമെന്നാവശ്യപ്പെട്ട് സിപിഐഎം ഉൾപ്പെടെ രംഗത്ത് വന്നിരുന്നു. സിജെപിയും ഗ്യാനേഷ് കുമാര്‍ രാജിവെച്ചില്ലെങ്കില്‍ രാജ്യവ്യാപകമായി പ്രതിഷേധം നടത്തുമെന്നാണ് വ്യക്തമാക്കുന്നത്.തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രധാന ചുമതലകളുമായി ബന്ധപ്പെട്ട് മറ്റ് രണ്ട് കമ്മീഷണര്‍മാര്‍ ആക്ഷേപങ്ങള്‍ ഉയര്‍ത്തിയതിന് പിന്നാലെയാണ് പ്രതിഷേധങ്ങൾ ശക്തമായത്. പുതിയ വോട്ടര്‍മാരുടെ രജിസ്‌ട്രേഷന്‍, വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കം ചെയ്യലും തിരിച്ചുകൊണ്ടുവരലും, എസ്‌ഐആര്‍ നടപടിക്രമങ്ങളിലൂടെ വോട്ടര്‍മാരുടെ പേരുകള്‍ പുനഃസ്ഥാപിക്കുന്നതിനെതിരായ അപ്പീലുകള്‍ സമര്‍പ്പിക്കല്‍, വോട്ടര്‍ പട്ടികയുടെ സംരക്ഷണവും സുരക്ഷയും എന്നീ വിഷയങ്ങളില്‍ ഇവര്‍ അഭിപ്രായങ്ങളും വിയോജിപ്പുകളും രേഖപ്പെടുത്തിയിരുന്നു.

അതിനിടെ, തെരഞ്ഞെടുപ്പ് കമ്മീഷനെ ബിജെപി പിന്തുണയ്ക്കുമ്പോള്‍ വിവാദങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തത വരുത്തണമെന്ന് എന്‍ഡിഎ ഘടകകക്ഷികള്‍ ആവശ്യപ്പെട്ടു. തെലുങ്ക് ദേശം പാര്‍ട്ടി, ലോക് ജനശക്തി പാര്‍ട്ടി, രാഷ്ട്രീയ ലോക് മോര്‍ച്ച പാര്‍ട്ടി നേതാക്കളാണ് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. ഇത്രയും പ്രതിസന്ധികൾക്കിടെ ഗ്യാനേഷ് കുമാറിന് കുറഞ്ഞത് പത്മഭൂഷണ്‍ പുരസ്‌കാരമെങ്കിലും നൽകണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും രംഗത്തുവന്നു.



Post a Comment

0 Comments