ചത്ത പശുവിനെ ഇറച്ചി വിൽപ്പനയ്ക്കെത്തിച്ചു; സംഭവം കായംകുളത്ത്.

 

കായംകുളത്ത് ചത്ത പശുവിലെ വിൽപ്പനയ്ക്കെത്തിച്ച സംഭവത്തിൽ നടപടി. കായംനഗരസഭ വാർഡ് ഒൻപതാം വാർഡിൽ സ്ഥിതി ചെയ്യുന്ന സ്ലാട്ടർ ഹൗസിൽ രണ്ടു വയസുള്ള ചത്ത പശുവിനെയാണ് ഇറച്ചി വിൽപനയ്ക്കായി എത്തിച്ചത്. സംഭവത്തിൽ നഗരസഭാ ആരോഗ്യ വിഭാഗം ഹെൽത്ത് ഇൻസ്പെക്ടർമാരായ സുനിൽ, രുദ്ര , ഷബീന എന്നിവരുടെ നേതൃത്വത്തിൽ വണ്ടി സഹിതം പിടിച്ചെടുത്തു.പൊലീസ് സ്ഥലത്ത് എത്തി തുടർ നടപടികൾ സ്വീകരിച്ചതായും വെറ്റിനറി ഡോക്ടർ എത്തി പരിശോധന നടത്തുമെന്നും ക്ലിൻസിറ്റി മാനേജർ അറിയിച്ചു.



Post a Comment

0 Comments