മോഷ്ടിച്ച ബൈക്കുമായി പോകുന്നതിനിടെ അപകടം: ഗുരുതരമായി പരുക്കേറ്റ മൂന്നാമനും മരിച്ചു

 

മോഷ്ടിച്ച ബൈക്കുമായി പോകുന്നതിനിടെ ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നാമനും മരിച്ചു. മണ്ണഞ്ചേരി കുന്നപ്പള്ളി മോഴുപുറത്ത് ഷിജാസ് (19) ആണ് മരിച്ചത്. ആലപ്പുഴ കൈ ചൂണ്ടി ജംഗ്ഷന് സമീപമാണ് നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞത്. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയായിരുന്നു അപകടം.അപകടത്തിൽ ​ഗുരുതരമായി പരുക്കേറ്റ ഷിജാസ് ആലപ്പുഴ മെഡിക്കൽ കോളേജ്​ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. അപകടത്തിൽ മണ്ണഞ്ചേരി സബീൽ മൻസിലിൽ (കണ്ടത്തിൽ) സബീൽ (17), മണ്ണഞ്ചേരി കുപ്പേഴം പടിഞ്ഞാറേ വീട്ടിൽ റിൻഷാദ് (20) എന്നിവർ നേരത്തെ മരിച്ചിരുന്നു.മണ്ണഞ്ചേരി അമ്പനാകുളങ്ങര കോളഭാഗം സൂര്യോദയം വീട്ടിൽ കെ ബി പ്രമോദിന്‍റെ ബൈക്കാണ് മോഷണം പോയത്. ബൈക്കുമായി കടക്കുന്നതിനിടെ തെരുവുനായയെ ഇടിച്ച് നിയന്ത്രണം വിട്ട്​ മറിയുകയായിരുന്നു. ബൈക്ക് 50 മീറ്ററോളം റോഡിലൂടെ തെന്നിനീങ്ങി എതിരേ വന്ന ബൈക്കിലും ഇടിച്ചിരുന്നു.



Post a Comment

0 Comments