ചന്ദനം മുറിച്ചു കടത്തുന്നതിനിടെ മോഷ്ടാക്കൾ ഫോറസ്റ്റ് പിടിയിലായി.

 



തളിപ്പറമ്പ: തലവിൽ വിളയാർക്കോടെ പറമ്പിൽ വീട്ടിൽ സുനിൽ ( 4 9 ),  എളേടത്ത് വീട്ടിൽ മോഹനൻ (38), എന്നിവരാണ് അറസ്റ്റിലായത്. 

ഇവരിൽ നിന്നും 87 കിലോഗ്രാം ചന്ദന കഷ്ണങ്ങളും, മുറിക്കാൻ ഉപയോഗിച്ച കൈവാൾ, കത്തിവാൾ,  കടത്താൻ ഉപയോഗിച്ച 

ജൂപ്പിറ്റർ  സ്കുട്ടർ എന്നിവ കസ്റ്റഡിയിൽ എടുത്തു .ചപ്പാരപ്പടവ് തിമിരി  തലവിൽ -ലഡാക്ക് റോഡ് പരിസരത്ത് നിന്നും ചന്ദനമരം മുറിച്ച് കടത്തിക്കൊണ്ടു പോകുന്നതിനിടെയാണ് പ്രതികളെ  തളിപ്പറമ്പ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ പി വി സനൂപ്

കൃഷ്ണൻ്റെനേതൃത്വത്തിൽ  പിടികൂടിയത് .സെക്ഷൻ ഫോറസ്റ്റ് ഓഫീസർ 

എം രഞ്ജിത്ത്,  ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരയ സി പി രജനീഷ്, മനോജ് വർഗീസ്,മുഹമ്മദ് ഷാഫി,ജിജേഷ്, അരുൺ,

വാച്ചർമാരായ അജീഷ്, ബിനു എന്നിവരും പ്രതികളെ പിടികൂടിയ ഫോറസ്റ്റ് പാർട്ടിയിൽ ഉണ്ടായിരുന്നു .



Post a Comment

0 Comments