കണ്ണൂർ ജില്ലാ പരിസ്ഥിതി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കണ്ണൂർ ജിയോളജി ഓഫീസിലേക്ക് മാർച്ച് നടത്തി -ഹോൾഡ് -ജില്ലയിൽ ലൈസൻസില്ലാതെ നടത്തിവരുന്ന അനധികൃത ഖനനം തടയാൻ നടപടി സ്വീകരിക്കുക, ചെങ്കൽ പാറപ്പരപ്പുകളുടെയും കുന്നുകളുടെയും സ്ഥിതി അറിയുന്നതിന് ഡ്രോൺ, സാറ്റ്ലെറ്റ് സർവ്വേ നടത്തുക, അനധികൃത ഖനനം തടയാൻ കർണാടക, ഗോവ സംസ്ഥാനങ്ങൾ പിന്തുടരുന്ന മാതൃക ഇവിടെയും സ്വീകരിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നടത്തിയ മാർച്ച് ടി പി പത്മനാഭൻ ഉദ്ഘാടനം ചെയ്തു- ബൈറ്റ്- വി.
സി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.ഇ കരുണാകരൻ, ഡോ. ഡി സുരേന്ദ്രനാഥ്, അപ്പുക്കുട്ടൻ കാരയിൽ, അഡ്വക്കറ്റ് കസ്തൂരി ദേവൻ, ദേവദാസ് തളാപ്പ്, മേരി എബ്രഹാം, വിനോദ് പയ്യട ,പള്ളിപ്രം പ്രസന്നൻ , ചന്ദ്രബാബു, വിശാലക്ഷന്‍ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.





0 Comments