കണ്ണൂർ: എല്ലാവർക്കും സ്ഥിരം തൊഴിൽ നൽകുക, സുതാര്യമായ നിയമനങ്ങൾ ഉടൻ നടത്തുക, പരീക്ഷാരീതി പൂർണ്ണമായി പരിഷ്കരിക്കുക, തൊഴിലുറപ്പ് പദ്ധതി (MGNREGA) പുനഃസംഘടിപ്പിക്കുകയും, പ്രതിവർഷം 200 ദിവസത്തെ തൊഴിൽ ഉറപ്പാക്കുകയും ചെയ്യുക. ഒക്ടോബർ 2 ഡൽഹി ചലോ പാർലമെന്റ് മാർച്ചിന്റെ മുദ്രാവാക്യങ്ങൾ ഉയർത്തി ജനകീയ ഒപ്പുശേഖരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കണ്ണൂരിൽ വച്ച് നടന്നു.
DYFI സംസ്ഥാന സെക്രട്ടറി എം വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്തു. കണ്ണൂർ ബ്ലോക്ക് പ്രസിഡന്റ് സനന്ദ് കുമാർ അദ്ധ്യക്ഷനായി, ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സൽ, ജില്ലാ ട്രഷറർ മുഹമ്മദ് സിറാജ് എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി എം അഖിൽ, എ പി അൻവീർ, ഷിബിൻ കാനായി, ജില്ലാ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.




0 Comments