പേരാവൂർ: പേരാവൂർ സ്പോർട്സ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന എട്ടാമത് വാക്കറൂ പേരാവൂർ മാരത്തണിന്റെ രജിസ്ട്രേഷന് ആവേശകരമായ തുടക്കം. ആദ്യ ദിനത്തിൽ തന്നെ ആയിരത്തിലധികം പേരാണ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ വർഷത്തെ മാരത്തണിൽ പങ്കാളിത്തം കൊണ്ട് കേരളത്തിൽ ഒന്നാം സ്ഥാനം പേരാവൂർ സ്വന്തമാക്കിയിരുന്നു. ഇത്തവണ പതിനായിരത്തിലധികം പേരെ പങ്കെടുപ്പിച്ച് പുതിയ ചരിത്രം കുറിക്കാനാണ് സംഘാടകർ ലക്ഷ്യമിടുന്നത്. ആദ്യ രജിസ്ട്രേഷൻ പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് നിഷാ ബാലകൃഷ്ണനും ഫാ. മാത്യു തെക്കേമുറിക്കും നൽകി പേരാവൂർ സ്പോർട്സ് ഫൗണ്ടേഷൻ പ്രസിഡന്റ് ഫ്രാൻസിസ് ബൈജു ജോർജും സെക്രട്ടറി കുട്ടിച്ചൻ എം.സിയും ചേർന്ന് നിർവഹിച്ചു. ചടങ്ങിൽ കെ.എ. രജീഷ്, ആശാ മാത്യു, രാജു ജോസഫ്, റാണി ടോമി, ഡെന്നി ജോസഫ്, എ.പി. സുജീഷ്, പി.എൻ. ശ്രീജയൻ, തങ്കച്ചൻ കോക്കാട്ട്, എം. രമേശ് ആലച്ചേരി, ഒ. മാത്യു, ഷിനോജ് നരിതൂക്കിൽ, പോൾ കൊച്ചുതാഴത്ത്, ബെന്നി ഫ്രാൻസിസ്, സാബു ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. 'ലഹരിയോട് വിട പറയുക' എന്ന സന്ദേശമുയർത്തി 2017 മുതലാണ് പേരാവൂർ മാരത്തൺ സംഘടിപ്പിച്ചു വരുന്നത്. ഈ വർഷത്തെ മാരത്തൺ ഡിസംബർ 24-ന് നടക്കും.






0 Comments