തേങ്ങ നൽകി ഭർത്താവിനോട് നാമം ജപിക്കാൻ പറഞ്ഞശേഷം നവവധുവിനെ പീഡിപ്പിച്ച വ്യാജസിദ്ധൻ പിടിയിൽ.


 ദാമ്പത്യപ്രശ്നങ്ങൾ പരിഹരിക്കാമെന്ന വ്യോജേന നവവധുവിനെ വിളിച്ചുവരുത്തി പീഡിപ്പിച്ച വ്യാജസിദ്ധൻ പിടിയിൽ. കോഴിക്കോട് താമരശേരിയിലാണ് സംഭവം. ഒന്നര മാസം മുമ്പ് വിവാഹിതയായ യുവതിയാണ് പീഡനത്തിനിരയായത്. സംഭവത്തിൽ പുതുപ്പാടി സ്വദേശി അന്‍വര്‍ സാദത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തു.

ദമ്പതികൾ തമ്മിലുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹാരം കാണാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ദമ്പതികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാമെന്ന് ഉറപ്പുനൽകിയ പ്രതി, ഭർത്താവിന്റെ കയ്യിൽ പൊതിച്ച തേങ്ങ കൊടുത്ത ശേഷം പുറത്തേക്ക് നോക്കി മന്ത്രം ചൊല്ലാൻ നിർദ്ദേശിക്കുകയായിരുന്നു.
ഇതിനുശേഷം യുവതിയെ പുതപ്പിനുള്ളിലാക്കി. തുടർന്ന് കയറി യുവതിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതോടെയാണ് തങ്ങൾ കബളിപ്പിക്കപ്പെടുകയാണെന്ന് ദമ്പതികൾക്ക് മനസിലായതും തുടർന്ന് പൊലീസിൽ പരാതി നൽകിയതും. പ്രതിക്കെതിരെ മുമ്പും സമാനമായ രീതിയിൽ പോക്സോ കേസ് ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.


إرسال تعليق

0 تعليقات