ബിജെപിയിൽ ആകെ ഒരു മുരളീധരൻ‌ മാത്രമേ ഉള്ളോ? ഒരു രൂപ പോലും സിഎംആർഎല്ലിൽ നിന്നും വാങ്ങിയിട്ടില്ലെന്ന് വി മുരളീധരൻ

 



സിഎംആർഎൽ എം ഡി ശശിധരൻ കർത്തയുടെ ഡയറിയിൽ തന്റെ പേരുണ്ടെന്ന പ്രചാരണങ്ങൾ നിഷേധിച്ച് വി മുരളീധരൻ. ഡയറിയിൽ പേരുണ്ടെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ബിജെപിയിൽ ആകെ ഒരു മുരളീധരൻ മാത്രമേ ഉള്ളോ എന്നും അദ്ദേഹം ചോദിച്ചു. കരിമണൽ കമ്പനിക്കെതിരെ മുൻപ് സമരം നടത്തിയത് താനാണെന്നും സിഎംആർഎല്ലിൽ നിന്ന് ഒരു രൂപ പോലും പണം വാങ്ങിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡയറിയിൽ പറയുന്ന മുരളീധരൻ ഏതാണെന്ന് മാധ്യമങ്ങൾ തന്നെ കണ്ടുപിടിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ഷോൺ ജോർജ് വെട്ടിലാക്കിയാൽ അതിൽ വീഴുന്ന ആളല്ല താനെന്ന് വി മുരളീധരൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് എസ്എഫ്ഐഒ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലെ നിർണായക ഡയറി പേജുകൾ ബിജെപി നേതാവ് ഷോൺ ജോർജ് പുറത്തുവിട്ടിരുന്നു. കരിമണൽ കമ്പനിയിൽ നിന്ന് മുൻനിര രാഷ്ട്രീയ നേതാക്കൾ പണം കൈപ്പറ്റിയതിന്റെ വിവരങ്ങൾ അടങ്ങിയതാണ് ഈ ഡയറിക്കുറിപ്പുകൾ.
മുഖ്യമന്ത്രി വി ഡി സതീശൻ, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, വി എസ് അച്യുതാനന്ദൻ, എം വി ഗോവിന്ദൻ, രമേശ് ചെന്നിത്തല, കെ മുരളീധരൻ, ഷിബു ബേബി ജോൺ , ഹൈബി ഈഡൻ, പന്ന്യൻ രവീന്ദ്രൻ അടക്കമുള്ള ഇടത് വലത് നേതാക്കളുടെ പേരുകളാണ് ഷോൺ ജോർജ് പുറത്തുവിട്ട ഡയറിയില്‍ ഉള്ളത്.


إرسال تعليق

0 تعليقات