കേരളത്തിലെ സി പി എമ്മിനെ പിണറായി ഐസിയുവിലാക്കിയെന്ന് ശോഭാ സുരേന്ദ്രൻ .

 



പയ്യന്നൂർ: സിപിഎം സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയുമായി രണ്ടു പതിറ്റാണ്ടിലേറെ പ്രവർത്തിച്ച പിണറായി വിജയൻ കേരളത്തിലെ സി പി എമ്മിനെ  ഐസിയുവിലാക്കി ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ  പറഞ്ഞു .ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രശിക്ഷൻ മഹാ അഭിയാൻ ശിബിരം കാനായി യമുനാതീരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കായിരുന്നു അവർ. സിപിഎം താമസിയാതെ ഐസിയുവിൽ നിന്നും മോർച്ചറിയിലേക്ക് എത്തും. 



ശബരിമല ധർമ്മശാസ്താവുംഗുരുവായൂരപ്പനുമാണ് പിണറായിയെ കോടതയിലേക്കും എത്തിക്കാൻ പോകുന്നത്. കണ്ണൂർ ജില്ലയിലെ ബിജെപിക്കാരായ ബലിദാനികളെ ഇല്ലാതാക്കിയതിന്റെ മുഖ്യ ഉത്തരവാദി പിണറായിയും സംഘവുമാണ്. യാതൊരു രാജ്യസ്നേഹവും ഇല്ലാത്ത സോണിയയും രാഹുയും നേതൃത്വം നൽകുന്ന കോൺഗ്രസിനെ ഏറെ താമസിയാതെ തന്നെ ഭാരത ജനത തൂത്തെറിയും. കാലത്തിൻറെ ഗതി എന്താണെന്ന് തിരിച്ചറിയാത്ത കോമാളിയായി രാഹുൽഗാന്ധി മാറിയിരിക്കുകയാണ്. വരാനിരിക്കുന്ന ഭാരതത്തിൻ്റെ വികസനവും സുരക്ഷയും ബിജെപിയുടെ കയ്യിൽ സുരക്ഷിതമാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. കണ്ണൂർ ജില്ലാ പ്രസിഡണ്ട് കെ കെ വിനോദ് കുമാർ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കെ രഞ്ജിത്ത് , മേഖലാ പ്രസിഡണ്ട്  അഡ്വ: കെ  ശ്രീകാന്ത്, ആനിയമ്മ രാജേന്ദ്രൻ, ടി സി മനോജ്, ബേബി സുനാഗർ, ബാലകൃഷ്ണൻ പനക്കീൽ, കെ ധനേഷ് , കെ സജേഷ്, എം പി  ജോയി തുടങ്ങിയവർ സംബന്ധിച്ചു. ശിബിരം നാളെ വൈകിട്ട് സമാപിക്കും. സമാപന സമ്മേളനം ബിജെപി ദേശീയ നിർവ്വാഹക സമിതിയംഗം പി കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും.



Post a Comment

0 Comments