തിരുവനന്തപുരം: മാസപ്പടിക്കേസിൽ സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ ഡയറി വൈസ് പ്രസിഡന്റ് ഷോൺ ജോർജ് പുറത്തുവിട്ടതിനെ ചൊല്ലി ബിജെപിയിൽ കടുത്ത അമർഷം. ഷോൺ ജോർജിൻ്റെ ഇടപെടൽ പാർട്ടിക്ക് ക്ഷീണമുണ്ടാക്കി. മേഖല പ്രഭാരിമാരുടെ യോഗം വിളിച്ച് ബിജെപി. നിലവിൽ ഉയർത്തിയ വിഷയം വഴിമാറി പോയെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി. യോഗത്തിൽ എംടി രമേശ് കടുത്ത അതൃപ്തി അറിയിച്ചു.ഷോൺ ജോർജ് നേതാക്കളുമായി ആശയ വിനിമയം നടത്തണമായിരുന്നു എന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മാസപ്പടിയിലെ യഥാർത്ഥ വിഷയം ജനങ്ങളിൽ എത്തിക്കാൻ ജനറൽ സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. ഷോൺ ജോർജ് ജാഗ്രത പാലിച്ചില്ല.
ഡയറി പേജുകൾ പുറത്തുവിട്ട നീക്കം പാർട്ടിക്ക് തന്നെ തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. ഡയറിയുടെ ഭാഗമായി ബിജെപി നേതാക്കളുടെയും സംഘപരിവാർ സംഘടനകളുടെയും പേരുകൾ പുറത്തുവന്നതിൽ സംഘപരിവാറിനും അതൃപ്തിയുണ്ട്. മുൻ മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് ആരോപണം ശ്രദ്ധകേന്ദ്രീകരിക്കാൻ ലക്ഷ്യമിട്ട നടത്തിയ നീക്കം മറ്റ് വഴികളിലേക്ക് തിരിഞ്ഞുപോയെന്ന് നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു.
ഷോണിന്റെ വാർത്താസമ്മേളനത്തിൽ ഇന്നലെ പങ്കെടുത്ത മുരളീധരൻ അവിടെത്തന്നെ അതൃപ്തി സൂചിപ്പിച്ചിരുന്നു. പാർട്ടിക്കാരുടെ പേരുണ്ടെങ്കിൽ എഫ്ഐആർ ഇട്ട് അന്വേഷിക്കട്ടയെന്നായിരുന്നു അധ്യക്ഷന്റെ പ്രതികരണം. ആ പ്രതികരണം ആകസ്മികമാണെന്നാണ് നേതൃത്വം വിശദീകരിക്കുന്നതെങ്കിലും മുരളീപക്ഷത്തിന് പല സംശയങ്ങളുണ്ട്.എന്നാൽ ആരോപണങ്ങൾ തള്ളിയ ഷോൺ ജോർജ്, പാർട്ടിയിൽ യാതൊരുവിധ അതൃപ്തിയുമില്ലെന്ന് വ്യക്തമാക്കി. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിൽ ഷോൺ ജോർജ് നടത്തിയ വാർത്താസമ്മേളനത്തിന് തൊട്ടുപിന്നാലെ വി. മുരളീധരനും മാധ്യമങ്ങളെ കണ്ടു.
ഡയറിയിലുള്ള മുരളീധരൻ ഞാനല്ലെന്നായിരുന്നു വി. മുരളീധരന്റെ മറുപടി. ഡയറിയിൽ ഏത് മുരളീധരന്റെ പേരാണ് ഉള്ളതെന്ന് അന്വേഷിച്ചു കണ്ടുപിടിക്കണം. ബിജെപിയിൽ വേറെയും മുരളീധരന്മാർ ഉണ്ടല്ലോ. സിഎംആർഎല്ലിന് എതിരെ സമരം നടത്തിയ ആളാണ് ഞാൻ, ആരോപണവിധേയരിൽ നിന്ന് പണം വാങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
.jpg)





0 تعليقات