മദ്യപിച്ച് കാറോടിച്ച് സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയെ ഇടിച്ചു വീഴ്ത്തി.




തളിപ്പറമ്പ്: മദ്യപിച്ച് കാറോടിച്ച് സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയെ ഇടിച്ചുവീഴ്ത്തിയ കുപ്പം സ്വദേശിയുടെ പേരില്‍ തളിപ്പറമ്പ് പോലീസ്കേസെടുത്തു. 

 വള്ളിയോട്ട് വീട്ടില്‍ വി.സുരേഷിന്റെ(61)പേരിലാണ് കേസ്. ഇന്നലെ(ആഗസ്റ്റ്-31) ഉച്ചക്ക് 2.45 നാണ് സംഭവം.ചിറവക്ക് ഹാപ്പിനസ് സ്‌ക്വയറിന് സമീപം കെ.എല്‍-59-ആര്‍-7770 കാര്‍ റോഡരികിലൂടെ നടന്നുപോകുകയായിരുന്ന അക്കിപ്പറമ്പ് യു.പി.സ്‌ക്കൂളിലെ ലാമിയ ഷെറിന്‍ എന്ന വിദ്യാര്‍ത്ഥിനിയെ ഇടിച്ചുവീഴ്ത്തുകയായിരുന്നു.മൊട്ടമ്മല്‍ ബാര്‍ പരിസരത്തുനിന്നാണ് ഇയാള്‍ കാറോടിച്ചുവന്നത്. കാറിനടിയില്‍ പെട്ട ലാമിയയെ നാട്ടുകാര്‍ പുറത്തെടുത്ത് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തളിപ്പറമ്പ് എസ്.ഐ യു.എച്ച്.അസ്ബര്‍ബാബു, ഡ്രൈവര്‍ സി.പി.ഒ മഹേഷ് എന്നിവര്‍ കാറിലുണ്ടായിരുന്ന സുരേഷിനെ കസ്റ്റഡിയിലെടുത്തു.തളിപ്പറമ്പ് താലൂക്ക്ആശുപത്രിയില്‍ നടത്തിയ പരിശോധനയെ തുടര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍ ഇയാള്‍ മദ്യപിച്ചതായി സര്‍ട്ടിഫിക്കറ്റ് നല്‍കി. രക്തസാമ്പിളും ശേഖരിച്ചിട്ടുണ്ട്.



Post a Comment

0 Comments