മഹിളാ കോൺഗ്രസ്സ് നിയോജക മണ്ഡലം തല കൺവെൻഷൻ ആഹ്വാൻ ജില്ലാ തല ഉത്ഘാടനം കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്തു.

 



കണ്ണൂർ: മഹിളാ കോൺഗ്രസ്സ് നിയോജക മണ്ഡലം തല കൺവെൻഷൻ ആഹ്വാൻ  ജില്ലാ തല ഉത്ഘാടനം കണ്ണൂർ ഡിസിസി യിൽ മഹിള  കോൺഗ്രസ്സ്  ജില്ല പ്രസിഡന്റ് ശ്രീജ മഠത്തിലി ന്റെ അധ്യക്ഷത  യില്‍  കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖ്    ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഏറ്റവും കരുത്തുറ്റ പോഷക സംഘടന ആണ് മഹിളാ കോൺഗ്രസ്‌ എന്നദ്ദേഹം  പറഞ്ഞു. മഹിള  കോൺഗ്രസ്സ് കൂടുതല്‍  സജീവമായി പ്രവർത്തനങ്ങൾ ഏറ്റെടുത്തു സ്ത്രീകളുടെ അവകാശങ്ങള്‍ക്കും  ക്ഷേമത്തിനുമായി ശക്തമായി ഇടപെടണമെന്നും അദ്ദേഹം  ആഹ്വാനം  ചെയ്തു.

മഹിളാ കോൺഗ്രസ്‌ സ്ഥാപക ദിനത്തിൽ നടന്ന  യോഗം കേക്ക് മുറിച്ചു ആഘോഷിച്ചു. ക്ഷമ മുഹമ്മദ്‌ മുഖ്യ പ്രഭാഷണം നടത്തി. മഹിളാ കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌  രജനി രമാനന്ദ്,കോൺഗ്രസ്സ്  ജില്ലാ വൈസ്  പ്രസിഡണ്ട്  വി വി.  പുരുഷോത്തമന്‍, ഡി സി സി സെക്രട്ടറി രജിത് നാറാത്ത്, സംസ്ഥാന സെക്രട്ടറിമാരായ ഇ പി ശ്യാമള, ടി സി പ്രിയ, നസീമ ഖാദർ, ജില്ലാ ഭാരവാഹികളായ പുഷ്പലത കെ എൻ, ഷർമിള എ ബ്ലോക്ക്‌ പ്രസിഡന്റ്‌ മാരായ പദ്മജ എൻ പി, അജിത ശ്രീനിവാസ്,ഉഷ  അരവിന്ദ് തുടങ്ങിയവർ സംസാരിച്ചു.



Post a Comment

0 Comments