സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വരും ദിവസങ്ങളിലും തുടര്‍ന്നേക്കും


സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയും നിയന്ത്രണവും വരും ദിവസങ്ങളിലും തുടര്‍ന്നേക്കും. ഹ്രസ്വകാല കരാറിന് രണ്ടു തവണ ടെന്‍ഡര്‍ വിളിച്ചിട്ടും പീക്ക് സമയത്ത് കുറഞ്ഞ വിലയ്ക്ക് വൈദ്യുതി കിട്ടിയില്ല. സംസ്ഥാനത്ത് കടുത്ത ചൂടില്‍ ജനം വലയുമ്പോള്‍ വൈദ്യുതി നിയന്ത്രണം ഇരുട്ടടിയാവുകയാണ്. മഴ കുറഞ്ഞതിന് പിന്നാലെ ചൂടും കൂടിയതോടെ വൈദ്യുതി ആവശ്യകതയില്‍ 500 മുതല്‍ 600 മെഗാവാട്ട് വരെ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് കെഎസ്ഇബി പറയുന്നത്. നിയന്ത്രണ മുന്നറിപ്പായാണ് ഈ കണക്ക് കെഎസ്ഇബി പറയുന്നത്. കഴിഞ്ഞ വര്‍ഷം 80 ശതമാനായിരുന്നെുവെങ്കില്‍ അണക്കെട്ടുകളില്‍ഇപ്പോള്‍ 64 ശതമാനം വെള്ളം മാത്രമാമുള്ളത്. പ്രതീക്ഷിച്ച നീരൊഴുക്കുമില്ല. എന്നാല്‍ വൈദ്യുതി ഉപയോഗം 94 ദശലക്ഷം യൂണിറ്റെന്ന ഉയര്‍ന്ന നിലയിലുമാണ്.



Post a Comment

0 Comments