മോഹൻലാൽ - തരുൺ മൂർത്തി ചിത്രം 'അതിമനോഹരം' ഷൂട്ടിങ് പൂർത്തിയായി


തുടരും എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തി'യും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമായ 'അതിമനോഹരം'ത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ചിത്രത്തിനായി മോഹൻലാൽ താടി വടിച്ചത് ഏറെ വൈറലായിരുന്നു. മീശ പിരിച്ചുള്ള മോഹൻലാലിന്റെ ചിത്രം ആരാധകർ ഉൾപ്പെടെ ഏറ്റെടുത്തു ആഘോഷമാക്കിയിരുന്നു. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മോഹന്‍ലാല്‍ ആദ്യമായി നായകനാകുന്ന ചിത്രം കൂടിയാണ് അതിമനോഹരം. 'തുടരും' സിനിമ പോലെ 'അതിമനോഹര'ത്തിലും ഫൈറ്റ് പ്രതീക്ഷിക്കുന്നുണ്ടെന്ന ആരാധകന്റെ കമന്റിന് തരുൺ മൂർത്തി നൽകിയ മറുപടി നേരത്തെ ശ്രദ്ധ നേടിയിരുന്നു. തുടരും സിനിമയേക്കാൾ ആക്ഷൻ രംഗങ്ങൾ അതിമനോഹരത്തിൽ പ്രതീക്ഷിക്കുന്നുണ്ടെന്നും അങ്ങനെയില്ലെങ്കിൽ ആ പ്രതീക്ഷ ഇല്ലാതാക്കാൻ അണിയറ പ്രവർത്തർ ശ്രമിക്കണം എന്നുമാണ് ആരാധകന്റെ വാക്കുകൾ. 'ഒരു ഫൈറ്റ് ഓറിയന്റഡ് സിനിമയല്ലെന്ന് പലവട്ടം പറഞ്ഞിരുന്നു. തുടരും പോലെ ഒരു സിനിമ അല്ലാത്തതുകൊണ്ടാണ് ഈ സിനിമ ചെയ്യാൻ തീരുമാനിച്ചത്. അതുകൊണ്ട് താരതമ്യങ്ങൾ ഒഴിവാക്കുക', എന്നായിരുന്നു തരുൺ മൂർത്തി നൽകിയ മറുപടി. നേരത്തെ ഓസ്റ്റിന്‍ ഡാന്‍ തോമസിന്റെ സംവിധാനത്തില്‍ രതീഷ് രവിയുടെ തിരക്കഥയില്‍ L365 അനൗണ്‍സ് ചെയ്തിരുന്നു. പൊലീസ് യൂണിഫോമിന്റെ ചിത്രവുമായാണ് ഇതിന്റെ പോസ്റ്റര്‍ എത്തിയിരുന്നത്. പിന്നീട് ഓസ്റ്റിന്‍ ഈ ചിത്രത്തില്‍ നിന്ന് മാറുകയും തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ L366 പ്രഖ്യാപിക്കപ്പെടുകയും ആയിരുന്നു. രതീഷ് രവി തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

തുടരും ഉള്‍പ്പെടയുള്ള സിനിമകളുടെ ഛായാഗ്രാഹകനായ ഷാജി കുമാറാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. സംഗീതം ജേക്‌സ് ബിജോയ് ആണ്. എഡിറ്റിംഗ് വിവേക് ഹര്‍ഷനും ആര്‍ട്ട് ഡയറക്ടര്‍ ഗോകുല്‍ ദാസുമാണ്. സൗണ്ട് ഡിസെന്‍ വിഷ്ണു ഗോവിന്ജ് നിര്‍വഹിക്കുമ്പോള്‍ കോസ്റ്റിയും ഡിസൈന്‍ ചെയ്യുന്ന മഷര്‍ ഹംസയാണ്. ദൃശ്യം 3 യ്ക്ക് ശേഷം മോഹന്‍ലാല്‍ ഭാഗമാകുന്ന മലയാള സിനിമാ ഷൂട്ടിംഗാണ് ആണ് ഈ ചിത്രത്തിന്റേത്.



Post a Comment

0 Comments