തളിപ്പറമ്പ: ക്ഷേത്ര കുളത്തിൽ കാൽ വഴുതി വീണ പതിനൊന്ന് കാരൻ നിഹാലിനെയാണ് കളിക്കുട്ടുകാരനായ ധ്യാൻ ശരത് രക്ഷപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം വൈകുന്നേരം 4.30 ഓടെ പട്ടുവം വലിയ മതിലകം ക്ഷേത്ര കുളത്തിലാണ് നിഹാൽ കാൽ വഴുതി വീണത്.
കുളത്തിനടുത്ത പറമ്പിൽ വെച്ച് കുട്ടികളായ നിഹാലും
ധ്യാൻ ശരതും മറ്റു കൂട്ടുകാരോടൊപ്പം ഫുടുമ്പോൾ കളിക്കുകയായിരുന്നു.
കളിക്കിടയിൽ ബോൾ സമീപത്തെ കുളത്തിൽ പതിച്ചു.
ബോൾ എടുക്കാൻ കുളത്തിൻ്റെ കരയിലേക്ക് ഓടിയ നിഹാൽ കാൽ വഴുതി കുളത്തിലേക്ക് വീഴുകയായിരുന്നു .ബോൾ എടുക്കാൻ പോയ നിഹാൽ തിരിച്ച് വരാത്തതിനെ തുടർന്ന് കുളത്തിനടുത്ത് അന്വേഷിച്ചെത്തിയ
ധ്യാൻ ശരത് കണ്ടത് കളിക്കൂട്ടുകാരനായ നിഹാൽ കുളത്തിലെ വെള്ളത്തിൽ മുങ്ങി താഴുന്നതാണ് .കുളത്തിലെ കരയിൽ ഉണ്ടായിരുന്ന വലിയൊരു മരവടി എടുത്ത് ഉടൻധ്യാൻ ശരത് കുളത്തിൽ മുങ്ങി താഴുന്ന
നിഹാലിൻ്റെ കൈകളിലേക്ക് നീട്ടികൊടുത്തു. മരവടിയിൽപിടി കിട്ടിയ നിഹാലിനെ ധ്യാൻ ശരത് നിമിഷങ്ങൾക്ക് വലിച്ച് കരയിലെത്തിച്ച്ജീവൻ രക്ഷിക്കുകയായിരുന്നു.പട്ടുവത്തെ ജീവേഷിൻ്റയും ഇരിട്ടി പുന്നാടെ
ജസ്ന യുടെയും മകനാണ് നിഹാൽ .പട്ടുവും യു പി സ്കുളിൽ നിന്നും ആറാം ക്ലാസ് പാസ്സായ ശേഷം അമ്മയുടെ നാടായ പുന്നാട്ടെ സ്കൂളിലാണ്
നിഹാൽ പഠിക്കുന്നത്. സ്കൂൾ അവധി ആയതിനാലാണ് കഴിഞ്ഞ ഞായറാഴ്ച നിഹാൽ പട്ടുവത്തെ വീട്ടിലെത്തിയത്.നിഹാലും ധ്യാൻ ശരത്തും പട്ടുവം സ്കുളിൽ പഠിക്കുമ്പോൾ കളിക്കുട്ടുകാരായിരുന്നു.
പട്ടുവം യു പി സ്കുളിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയായ ധ്യാൻ ശരത്
പട്ടുവത്തെ കെ വി ശരത് ബാബുവിൻ്റെയും ശില്പയുടെയും മകനാണ്.
.jpeg)





0 Comments