പഴയങ്ങാടി: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി പാപ്പിനിശ്ശേരി എക്സൈസ് റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ അശോക് കുമാർ പിയും പാർട്ടിയും പഴയങ്ങാടി മാട്ടൂൽ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ കഞ്ചാവുമായി ഒരാൾ പിടിയിൽ.മാട്ടൂൽ ഒളിയങ്കര എന്ന സ്ഥലത്ത് വെച്ച് കഞ്ചാവ് പൊതി കൈവശം വെച്ച കുറ്റത്തിന് മാട്ടൂൽ സ്വദേശി കുന്നരുവത്ത് ഹൗസിൽ ഷറഫുദ്ദീൻ കെ സിയാണ് പിടിയിലായത്. ഇയാളുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്‌തു.
മറ്റൊരു പരിശോധനയിൽ ഓപ്പറേഷൻ തണ്ടർ ഭാഗമായി പാപ്പിനിശ്ശേരി എക്സൈസ് റെയിഞ്ച് അസി ഇൻസ്പെക്ടർ ശശി ചേണിച്ചേരിയും പാർട്ടിയും പഴയങ്ങാടി താവം ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ താവം എന്ന സ്ഥലത്ത് വെച്ച് 200 മില്ലിഗ്രാം മെത്താംഫിറ്റമിനുമായി മാട്ടൂൽ സ്വദേശി പി പി ഹൗസിൽ അബ്ദുൾ റഹ്മാൻ (32) ആണ് പിടിയിലായത്.
ഇയാളുടെ പേരിൽ NDPS കേസ് രജിസ്റ്റർ ചെയ്തുതു. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ ഗ്രേഡ് രജിരാഗ് പി പി, സിവിൽ എക്സൈസ് ഓഫീസർമാരായ റെനിൽ കൃഷ്‌ണൻ പി പി, രമിത്ത് കെ, അമൽ കെ എന്നിവരും ഉണ്ടായിരുന്നു.






0 Comments