മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്രയ്ക്കെതിരായ പരാതി വിജിലൻസ് ഫയലിൽ സ്വീകരിക്കുകയോ തുടർനടപടി എടുക്കുകയോ ചെയ്തില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് അഡ്വ വിജയശങ്കർ. സ്പോൺസർഷിപ്പ് വിമാനയാത്രയിൽ മുഖ്യമന്ത്രിക്കെതിരെ വിജിലൻസിൽ പരാതി നൽകിയ അഭിഭാഷകനാണ് വിജയശങ്കർ.മുഖ്യമന്ത്രി വി ഡി സതീശന് വിമാനം സ്പോൺസർ ചെയ്ത കമ്പനിയുടെ ഉദ്ദേശം സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തണമെന്നും ഇത്തരത്തിൽ സ്വകാര്യ സേവനം ഉപയോഗിക്കുന്നത് അഴിമതി നിരോധന നിയമത്തിന്റെ 7, 8, 11, 12 സെക്ഷനുകളിൽ ഉൾപ്പെടുമെന്നും അഡ്വ. വിജയശങ്കർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.ഭീതിയോ പ്രീതിയോ ഇല്ലാതെ പ്രവർത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്താണ് മുഖ്യമന്ത്രിയും മന്ത്രിമാരും അധികാരത്തിലേറിയത്. വ്യക്തിയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ജനപ്രതിനിധികൾ സൗജന്യം നേടുന്നത് പ്രതിഫലമായി മാത്രമേ കാണാനാകുവെന്നും ധാർമ്മികത മാറ്റിവെച്ചാൽ നിയമപരമായും പ്രശ്നങ്ങളുണ്ടെന്നും കഴിഞ്ഞ ദിവസം കൈരളി ന്യൂസിന്റെ ന്യൂസ് ആൻഡ് വ്യൂസ് ചർച്ചയിൽ അഡ്വ വിജയശങ്കർ വ്യക്തമാക്കിയിരുന്നു.മുഖ്യമന്ത്രി വി ഡി സതീശന്റെ സ്വകാര്യ വിമാനയാത്രയുമായി ബന്ധപ്പെട്ട് കേളചന്ദ്ര ഏവിയേഷൻ ചിപ്സൺ ഏവിയേഷന് നൽകിയ ഇൻവോയിസ് കൈരളി ന്യൂസ് പുറത്തുവിട്ടിരുന്നു. ഇതോടെ കേളചന്ദ്രയുടെ വിമാനത്തിന് പണമടച്ചത് ചിപ്സൺ ഏവിയേഷനാണെന്ന് വ്യക്തമായി. മുഖ്യമന്ത്രിയുടെ വിമാന യാത്രയ്ക്ക് വേണ്ടി 19.88 ലക്ഷം രൂപയാണ് ഇവർ കമ്പനി ചെലവിൽനിന്നും അടച്ചത്






0 تعليقات