സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ സ്പെഷ്യാലിറ്റി ചികിത്സ ലഭ്യമായിരുന്ന എറണാകുളം മെഡിക്കൽ കോളേജിലെ ന്യൂറോ സർജറി വിഭാഗത്തിൽ ഡോക്ടർമാരില്ല. ഈ വിഭാഗത്തിലെ മൂന്ന് തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്.
അത്യാധുനിക സൗകര്യങ്ങളും ചികിത്സാ സംവിധാനങ്ങളുമൊരുക്കിയ ന്യൂറോ സർജറി വിഭാഗത്തിൽ താക്കോൽദ്വാര ശസ്ത്രക്രിയ ഉൾപ്പെടെ മുൻപ് വിജയകരമായി നടന്നിരുന്നു. സ്വകാര്യ ആശുപത്രികളെ അപേക്ഷിച്ച് കുറഞ്ഞ ചെലവിൽ സങ്കീർണമായ ശസ്ത്രക്രിയകളും ചികിത്സകളും നടത്താനായിരുന്നത് സാധാരണക്കാരായ രോഗികൾക്ക് ആശ്വാസകരമായിരുന്നു.
മെഡിക്കൽ കോളേജിൽ ആകെ 33 ആരോഗ്യ വിഭാഗങ്ങളാണ് പ്രവർത്തിക്കുന്നത്. വിവിധ വകുപ്പുകളിലെ സ്ഥിരം, കരാർ ഡോക്ടർമാരുടെ കണക്കുകൾ പരിശോധിക്കുമ്പോൾ പല പ്രധാന വിഭാഗങ്ങളിലും അനുവദിച്ച തസ്തികകളേക്കാൾ കുറവ് ഡോക്ടർമാരാണ് സേവനമനുഷ്ഠിക്കുന്നത്.
ജനറൽ സർജറി, ഓർത്തോപീഡിക്സ്, കാഷ്വാലിറ്റി തുടങ്ങിയ വിവിധ വിഭാഗങ്ങളിൽ ആവശ്യത്തിന് ഡോക്ടർമാരില്ല. ജനറൽ സർജറി വിഭാഗത്തിൽ 15 സ്ഥിരം ഡോക്ടർമാർ വേണ്ടിടത്ത് നിലവിൽ 11 പേരാണുള്ളത്. ഓർത്തോപീഡിക്സിൽ 9 തസ്തികകളിൽ 6 പേർ മാത്രമാണ് സ്ഥിരം ഡോക്ടർമാരായുള്ളത്. മെഡിസിൻ വിഭാഗത്തിൽ സ്ഥിരം ഡോക്ടർമാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. നിലവിൽ ഇവിടെ സേവനം ചെയ്യുന്നത് കരാർ അടിസ്ഥാനത്തിലുള്ള രണ്ട് ഡോക്ടർമാർ മാത്രമാണ്.
.jpg)

.gif)


0 Comments