കണ്ണപുരം : നിർമ്മാണ പ്രവൃത്തി നടക്കുന്ന വീട്ടിൽ ടൈൽസ് പണിക്കിടെ കെട്ടിടത്തിൽ നിന്നും അബദ്ധത്തിൽ വീണു ഗുരുതരമായി പരിക്കേറ്റ തൊഴിലാളി മരിച്ചു. മൊറാഴ മൊട്ടമ്മൽ സ്വദേശിയും അഞ്ചാംപീടിക ഐക്കാംഭാഗം താമസിക്കുന്ന മ ഞ്ചേരകത്ത് വീട്ടിൽ അഹമ്മദ് (71) ആണ് മരണപ്പെട്ടത് .ഇന്നലെ വൈകുന്നേരം 5.45 മണിയോടെ ചെറുകുന്ന് തറക്ക് സമീപത്തെ ബന്ധു വീട്ടിൽ ടൈൽസ് പണിക്കിടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അഹമ്മദിനെ ഉടൻ കണ്ണൂർ ഏ.കെ.ജി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സക്കിടെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം .ഭാര്യ : ഹഫ്സത്ത്. മക്കൾ : മൈമൂനത്ത്, മാരിയത്ത്. മരുമക്കൾ: ഇസ്‌മായിൽ ,റമീസ്. സഹോദരൻ: അബൂബക്കർ . കണ്ണപുരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.


.gif)


0 Comments