ചേടിച്ചേരി എൽപി സ്കൂളിന് സമീപം നിയന്ത്രണം വിട്ട ലോറി മതിലിൽ ഇടിച്ച് മറിഞ്ഞു. കർണാടകയിൽ നിന്നും വാഴക്കന്നുകളുമായി നീലേശ്വരത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉൾപ്പെടെ ലോറിയിൽ ഉണ്ടായിരുന്ന മൂന്ന് പേർക്ക് നിസ്സാര പരിക്കേറ്റു. ഇന്ന് പുലർച്ചെയാണ് സംഭവം.






0 تعليقات