ചിറയിൻകീഴിലെ തമ്മിലടി; രമ്യാ ഹരിദാസിനെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് ജില്ല അധ്യക്ഷൻ നേമം ഷജീർ

 

രമ്യാ ഹരിദാസ് എംഎൽഎ ക്കെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ല അധ്യക്ഷനാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് വട്ടപ്പാലക്കെതിരെ പൊലീസ് കൂടുതൽ നടപടികൾ സ്വീകരിച്ചാൽ പ്രതിഷേധം ഉണ്ടാകുമെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചു. സ്ത്രീ സുരക്ഷാ നിയമം രമ്യാ ഹരിദാസ് എംഎൽഎ ദുരുപയോഗം ചെയ്യുന്നതായി നേമം ഷജീർ ആരോപിച്ചു.

ചിറയിൻകീഴിൽ എംഎൽഎ രമ്യ ഹരിദാസിന്റെ നേതൃത്വത്തിൽ കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനെയും മണ്ഡലം ഭാരവാഹികളെയും മർദ്ദിച്ച സംഭവത്തെ തുടർന്നാണ് പ്രതിഷേധം.രമ്യാ ഹരിദാസ് എംഎൽഎയുടെ സന്തതസഹചാരിയായ പാളയം പ്രദീപ് ആണ് മർദ്ദനത്തിന് നേതൃത്വം നൽകിയത് എന്നാണ് കോൺഗ്രസ് നേതാക്കളുടെ പരാതി. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ ഔദ്യോഗിക യോഗത്തിൽ പാളയം പ്രദീപ്, എംഎൽഎ രമ്യ ഹരിദാസിന് ഒപ്പം പങ്കെടുത്തിരുന്നു. ഇത് കോൺഗ്രസ് പ്രവർത്തകർ ചോദ്യം ചെയ്തതാണ് സംഘർഷത്തിലേക്ക് വഴി വെച്ചത്.



إرسال تعليق

0 تعليقات