ഉദ്യോഗാർത്ഥികളെ പറഞ്ഞുപറ്റിച്ച് സംസ്ഥാന സർക്കാർ. പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി നൽകാനുള്ള ശുപാർശ സർക്കാർ പി എസ് സിക്ക് പുതുക്കി നൽകിയില്ല. നിയമപ്രശ്നങ്ങളെ തുടർന്ന് നിലവിലെ ശുപാർശ പി എസ് സി തള്ളും. പൊതു വിദ്യാഭ്യാസ വകുപ്പിലെ 18 റാങ്ക് ലിസ്റ്റുകൾ മാത്രം നീട്ടണമെന്ന ശുപാർശയാണ് തള്ളുക. ഒരേ കാലാവധിയിൽ കഴിയുന്ന ലിസ്റ്റുകളിൽ ചില റാങ്ക് ലിസ്റ്റുകൾ മാത്രം നീട്ടാൻ നിയമ സാധുതയില്ല. നേരത്തെ 18 അധ്യാപക റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ചട്ടങ്ങൾ പ്രകാരം, ഒരേ കാലയളവിൽ അവസാനിക്കുന്ന റാങ്ക് പട്ടികകളിൽ ചിലതിന് മാത്രം കാലാവധി നീട്ടി നൽകുന്നത് സാധ്യമല്ല. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുകയാണെങ്കിൽ ആ കാലയളവിൽ അവസാനിക്കുന്ന എല്ലാ റാങ്ക് പട്ടികകളും ഒരുപോലെ നീട്ടി നൽകണമെന്നാണ് നിലവിലെ ചട്ടം. ഒരേ കാലയളവിൽ അവസാനിക്കുന്ന ലിസ്റ്റുകൾ ഒരുമിച്ച് മാത്രമേ നീട്ടാനാകൂ എന്ന നിലവിലെ ചട്ടം മറച്ചുവെച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ മുൻ പ്രഖ്യാപനം.





0 Comments