കണ്ണൂർ സർവ്വകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ നോമിനേഷൻ പ്രക്രിയ പൂർത്തിയാക്കിയപ്പോൾ ആകെയുള്ള 77 ക്യാമ്പസിൽ 32 ക്യാമ്പസിലും എസ് എഫ് ഐ എതിരില്ലാതെ വിജയിച്ചു. കഴിഞ്ഞ ദിവസം കേരള സർവകലാശാലയുടെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ നോമിനേഷൻ പ്രക്രിയ പൂർത്തീകരിച്ചപ്പോൾ 35 ക്യാമ്പസുകളിൽ 19 ക്യാമ്പസുകളിലും എസ്എഫ്ഐ എതിരില്ലാതെ വിജയിച്ചു. കഴിഞ്ഞ തവണ നഷ്ടപ്പെട്ട നെടുമങ്ങാട് കോളേജ് എസ്എഫ്ഐ തിരിച്ചുപിടിച്ചു. മലാപ്പറമ്പ് വനിത പോളിടെക്‌നിക്കിൽ മുഴുവൻ സീറ്റിലും എതിരില്ലാതെ എസ്എഫ്ഐ സ്ഥാനാർഥികൾ വിജയിച്ചു. നോമിനേഷൻ സമയം അവസാനിപ്പിച്ചപ്പോൾ മുഴുവൻ സീറ്റിലേക്കും (6/6) എസ്എഫ്ഐ പാനൽ തെരഞ്ഞെടുക്കപ്പെട്ടു. നോമിനേഷൻ കൊടുക്കാൻപോലും ആളില്ലാത്ത അവസ്ഥയാണ് കെഎസ്‍യുവിന്.





0 Comments