ബൈക്ക് മോഷ്ടിച്ച് കടത്തുന്നതിനിടെ അപകടം; ആലപ്പുഴയിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം.

 



ആലപ്പുഴ കൈചൂണ്ടി ജംക്‌ഷനിൽ മോഷ്ടിച്ച ബൈക്കുമായി അതിവേഗത്തിൽ സഞ്ചരിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. മണ്ണഞ്ചേരി സ്വദേശികളായ സബീൽ, റിൻഷാദ് എന്നിവരാണ് മരിച്ചത്. സംഘത്തിലുണ്ടായിരുന്ന മറ്റൊരു യുവാവിന് ഗുരുതരമായി പരിക്കേറ്റു.  


വ്യാഴാഴ്ച പുലർച്ചെ 3.30ഓടെയായിരുന്നു അപകടം. അമ്പനാകുളങ്ങര സ്വദേശിയായ സർക്കാർ ഉദ്യോഗസ്ഥന്റെ വീട്ടിൽ രാത്രി പൂട്ടിവെച്ചിരുന്ന ബൈക്ക് ലോക്ക് തകർത്താണ് മോഷ്ടിച്ചതെന്നാണ് റിപ്പോർട്ട്. തുടർന്ന് അമിതവേഗത്തിൽ ആലപ്പുഴ ഭാഗത്തേക്ക് പോകുന്നതിനിടെയാണ് കൈചൂണ്ടി ജംക്‌ഷന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞത്.  


അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് യുവാക്കളും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. മൂന്നാമനെ ഗുരുതര പരുക്കുകളോടെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിതവേഗത്തിൽ ബൈക്ക് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.  


ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടക്കുകയാണ്. അപകടത്തിന് പിന്നിലെ മുഴുവൻ സാഹചര്യങ്ങളും പൊലീസ് പരിശോധിച്ചുവരുന്നു



إرسال تعليق

0 تعليقات