വേമ്പനാട് കായലില്‍ ഹൗസ്‌ബോട്ടിനു തീപിടിച്ചു.

 

ആലപ്പുഴ: വേമ്പനാട് കായലില്‍ കന്നിട്ടജെട്ടിക്കു സമീപം ഹൗസ്‌ബോട്ടിനു തീപിടിച്ചു. പൂര്‍ണമായും കത്തിനശിച്ച ഹൗസ്‌ബോട്ട് കായലില്‍ മുങ്ങിത്താഴ്ന്നു. ഞായറാഴ്ച രാത്രി എട്ടോടെ ചുങ്കം പള്ളാത്തുരുത്തി വട്ടപ്പറമ്പില്‍ ക്ഷേത്രത്തിനു തെക്കുവശത്തായിട്ടായിരുന്നു അപകടം. സംഭവസമയത്ത് ഹൗസ്‌ബോട്ടില്‍ അതിഥികളുണ്ടായിരുന്നില്ല. ജീവനക്കാരുണ്ടായിരുന്നവര്‍ അപകടം കണ്ട് ഓടിമാറി.
റിഫാദ് എന്നയാള്‍ ലീസിന് എടുത്ത ഹൗസ്‌ബോട്ടാണ് അപകടത്തില്‍പെട്ടത്. ഇതിനു സമീപത്തായി മറ്റു ഹൗസ്‌ബോട്ടുകളും ഉണ്ടായിരുന്നു. തീ പടാരാന്‍ തുടങ്ങിയതോടെ ഇവയെല്ലാം അഴിച്ചു ദൂരെ സ്ഥലങ്ങളിലേക്കു മാറ്റിയതിനാല്‍ വന്‍ അപകടം ഒഴിവായി.

അപകടമറിഞ്ഞ് ആലപ്പുഴയില്‍ നിന്ന് അഗ്‌നിരക്ഷാസേന റോഡ് മാര്‍ഗവും ബോട്ട് മാര്‍ഗവുമാണ് സ്ഥലത്തേക്ക് എത്തിയത്. റോഡിലൂടെ എത്താന്‍ ശ്രമിച്ച അഗ്‌നിരക്ഷാസേനയുടെ വാഹനം അപകമറിഞ്ഞു സ്ഥലത്തെത്തിയ ആളുകളുടെ ഇരുചക്രവാഹനങ്ങള്‍ക്കിടയില്‍ കായല്‍ത്തീര പ്രദേശത്തു കുടുങ്ങി. ബോട്ടിലെത്തിയ അഗ്‌നിരക്ഷാസേന സംഘം വെള്ളം പമ്പ് ചെയ്താണ് തീ നിയന്ത്രണവിധേയമാക്കിയത്. അപകടം സംബന്ധിച്ച് വ്യക്തതയില്ലെന്ന് അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥര്‍ പറഞ്ഞു



Post a Comment

0 Comments