ലക്ഷങ്ങൾ വില വരുന്ന കെ എസ് ഇ ബി വൈദ്യുതി കേബിളുകൾ മോഷ്ടിച്ച് കടത്തിയ സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിലായി.




 കാസർഗോഡ്: ലക്ഷങ്ങൾ വില വരുന്നകെ എസ് ഇ ബി വൈദ്യുതി കേബിളുകൾ മോഷ്ടിച്ച് കടത്തിയ സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിലായി. ബണ്ട് വാൾ ബൈർമാർ സ്വദേശി രാജേഷ് പൂജാരി(43) ആണ് അറസ്റ്റിലായത്. സി ഐ അനൂപ് കൃഷ്‌ണയുടെ നിർദേശപ്രകാരം എസ് എച്ച് ഒ സുനിൽകുമാർ, എസ് ഐ വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

 കർണാടക ബിസി റോഡ് സ്വദേശിയും പെർളയിൽ താമസക്കാരനുമായ നൗഷാദ് (34), പഞ്ചിക്കല്ലിലെ ഇ മുഹമ്മദ്( 41), കർണാടക പറങ്ക്പേട്ട സ്വദേശി മുഹമ്മദ് ഷാഹിദ്(29), ബൈത്തുൽപദവിലെ നവീൻ (48) എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റുചെയ്‌തിരുന്നു. ഇവർ റിമാന്റിലാണ്. ഈ മാസം 24 ന് പുലർച്ചെയാണ് പെർള ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ ഗുണാജെയിൽ ട്രാൻസ്ഫോർമറിന് സമീപം സൂക്ഷിച്ചിരുന്ന കെഎസ്ഇബിയുടെ വൈദ്യുതി കേബിളുകൾ സംഘം കടത്തികൊണ്ടുപോയത്.

 നാലുലക്ഷം രൂപ വില വരുന്ന രണ്ട് ഡ്രമ്മുകളിലായി സൂക്ഷിച്ച 1000 മീറ്റർ നീ ളം വരുന്ന എൽ ടി എ ബി കേബികൾ പിക്കപ്പ് വാനിലാണ് കർണാടകയിലേക്ക് കടത്തി കൊണ്ടുപോയിരുന്നത്.



Post a Comment

0 Comments