തൃക്കരിപ്പൂർ:ബേക്കല്‍ മൗവ്വലില്‍ വൈദ്യുത ലൈനില്‍ തട്ടി കണ്ടെയ്‌നര്‍ ലോറിക്ക് തീപിടിച്ചു. ഉഡുപ്പിയില്‍ നിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്ന ഫ്രിഡ്ജ് കയറ്റിവന്ന ലോറിക്കാണ് തീപിടിച്ചത്. ബേക്കല്‍ റെയില്‍വേ മേല്‍ പാലത്തില്‍ വാഹനങ്ങള്‍ കടന്നുപോകുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ മൗവ്വല്‍ വഴിയാണ് വാഹനങ്ങള്‍ കടന്നുപോകുന്നത് ഇന്ന് രാവിലെ ഇത് വഴി കടന്ന് പോവുകയായിരുന്ന ലോറി വൈദ്യുത ലൈനില്‍ തട്ടിയാണ് തീ പിടിച്ചത്. വിവരത്തെ തുടര്‍ന്ന് കാസര്‍കോട് നിന്നും കാഞ്ഞങ്ങാട് നിന്നും ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി. എട്ടുമണിയോടെയാണ് തീപൂര്‍ണ്ണമായും അണച്ചത്. ലോറി ഭാഗികമായി കത്തി നശിച്ച നിലയിലാണ്.


.gif)


0 Comments