സംഘപരിവാർ ശോഭയാത്രയിൽ കോൺഗ്രസ് എംഎൽഎ മുഹമ്മദ് ഷിയാസ്; പിന്തുണച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി.

 

കൊച്ചിയിൽ നടന്ന സംഘപരിവാർ ശോഭയാത്രയിൽ പങ്കെടുത്ത് കൊച്ചി എംഎൽഎയും കോൺഗ്രസ് നേതാവുമായ മുഹമ്മദ് ഷിയാസ്. കോർപ്പറേഷൻ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ മനാഫിനൊപ്പമാണ് അദ്ദേഹം സംഘപരിവാർ ശോഭാൎയാത്രയിൽ പങ്കെടുത്തത്. ഇതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. മുഹമ്മദ് ഷിയാസ് പങ്കെടുത്തതിനെ അഭിനന്ദിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ വി ബാബു പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. മാതൃകാപരവും അഭിനന്ദനാർഹവുമാണ് എംഎൽഎയുടെ നടപടി എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.അതേസമയം തൃശ്ശൂർ നഗരത്തിൽ സംഘടിപ്പിച്ച ബാലഗോകുലത്തിന്റെ ശോഭാ യാത്രയിൽ കാർഷിക സർവകലാശാല, കേരള സർവകലാശാല വിസിമാർ പങ്കെടുത്തിരുന്നു. കാർഷിക സർവകലാശാല വൈസ് ചാൻസിലർ ഡോ. സജിതാ റാണിയായിരുന്നു ഉദ്ഘാടക. കൃഷ്ണൻ മാനവികതയുടെ പ്രതീകമെന്ന് സജിതാ റാണി പറഞ്ഞു.ബിജെപി സംഘടന നേതാവായ സജിതയുടെ കാർഷിക സർവകലാശാല വി സിയായുള്ള നിയമനം ഗവർണറുടെ താൽപര്യപ്രകാരമായിരുന്നു. രാഷ്ട്രീയ നിയമനം എന്ന വിവാദം നിലനിൽക്കുകയാണ് ആർഎസ്എസ് പോഷക സംഘടനാ വേദിയിൽ സജിത റാണി എത്തിയത്. കേരള സർവകലാശാല വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മലും ശോഭാ യാത്രയിൽ പങ്കെടുത്തു.



إرسال تعليق

0 تعليقات