കോഴിക്കോട്: വടകര എംഡിഎം കേസിൽ രണ്ടാം പ്രതി കീർത്തനക്ക് ജാമ്യം. ഹൈക്കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പ്രതിക്കെതിരെ മുൻ ക്രിമിനൽ കേസുകളിൽ അന്വേഷണവുമായി പൂർണമായി സഹകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. എല്ലാ ശനിയാഴ്‌ചയും രാവിലെ 10 മുതൽ 11 വരെ അന്വേഷണ ഉദ്യോഗസ്ഥൻ മുന്നിൽ ഹാജരാകണം. സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകളിൽ ഇടപെടാനോ പാടില്ല. വിചാരണക്കോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ടുപോകരുതെന്നും നിർദേശമുണ്ട്. കേസിൽ ഒന്നാം പ്രതി കാവ്യക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. വടകര സ്വദേശിയായതിനാൽ അധ്യാപകരെ ഇടനിലക്കാരാക്കി ലഹരി വ്യാപനം പുറംലോകമറിയുന്നത്. കേസിൽ പേരാമ്പ്ര ബിആർസിയിലെ സ്പെഷൽ എജ്യുക്കേറ്റർ മരുതോങ്കര സ്വദേശി കീർത്തന (31), ചെരുവാളൂർ സർക്കാർ എൽപി സ്‌കൂളിൽ പ്രവർത്തിക്കുന്ന ഓട്ടിസം സെൻ്ററിലെ അധ്യാപിക കൂരാച്ചുണ്ട് ചെറുക്കാട്ട് സ്വദേശി കെ കാവ്യ (29), പേരാമ്പ്ര ബിആർസിയിലെ (ബ്ലോക്ക് റിസോഴ്‌സ് സെന്റർ) സ്പെഷൽ എജ്യൂക്കേറ്റർ ആവള കുട്ടോത്ത് വലിയപറമ്പിൽ വി പി നീഷ്‌മ (30), ഇരിട്ടി സ്വദേശിയും ഓൺലൈൻ ഡെലിവറി എജൻറുമായ ജിജിൽ കുര്യാക്കോസ്, സഫ്വാൻ. കേസിൽ കീറിന് പിന്നാലെ കാവ്യയേയും നീഷ്‌മയേയും ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.





0 Comments