കുറച്ചുദിവസത്തിന് ശേഷം സ്വർണവിലയിൽ മാറ്റങ്ങളൊന്നും ഇല്ലാത്ത ദിവസമാണ് ഇന്ന്. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയിൽ കുതിപ്പുണ്ടാവുകയും ഇന്നലെ അതിൽ കുറവ് സംഭവിക്കുകയും ചെയ്തിരുന്നു. ഇന്ന് പക്ഷേ, അതേ നിലയിൽ തന്നെ വില തുടരുകയാണ്.
ഒരു പവന് 1,13,520 രൂപയാണ് ഇന്നത്തെ നിരക്ക്. സെപ്തംബർ മാസം ആദ്യം 1,15,080 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിൻ്റെ വില. എന്നാൽ അപ്രതീക്ഷിതമായി ഈ വില 1,11,480 ലേക്ക് കുറഞ്ഞു. സെപ്തംബർ മൂന്ന്, നാല് തീയ്യതികളിൽ ഇത് 1,14,880 രൂപയിലേക്ക് എത്തി. ഇന്നലെ വീണ്ടും വിലയിൽ കുറവ് വന്നെങ്കിലും ഇന്ന് മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 14,190 രൂപയാണ് ഇന്നത്തെ വില. പശ്ചിമേഷ്യൻ സംഘർഷങ്ങൾ ഉൾപ്പെടെയുള്ള ലോകത്തെ വലിയ പ്രതിസന്ധികൾ സ്വർണ വിപണിയെ സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. വിപണയിൽ എന്നും ചാഞ്ചാട്ടം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര വിപണയിലെ മാറ്റങ്ങളും സ്വർണ വിലയെ സാരമായി ബാധിക്കുന്നുണ്ട്. സംസ്ഥാനത്ത് ഇന്നത്തെ വെള്ളി വിലയിലും മാറ്റമില്ലാതെ തുടരുകയാണ്. കിലോ ഗ്രാമിന് 2,54,900 രൂപയാണ് ഇന്നത്തെ വെള്ളി വില.





0 Comments