നഷ്ടപ്പെട്ട മുപ്പതോളം മൊബൈൽ ഫോണുകൾ പത്ത് ദിവസത്തിനുള്ളിൽ കണ്ടെത്തി ഉടമസ്ഥർക്ക് കൈമാറി.

 



തളിപ്പറമ്പ: കണ്ണൂർ റൂറൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ നഷ്ടപ്പെട്ട മുപ്പതോളം മൊബൈൽ ഫോണുകൾ ജില്ലാ പോലീസ് മേധാവിഉമേഷ് ഗോയൽ ഐ പി എസ്  ന്റെ നിർദ്ദേശപ്രകാരം നടത്തിയ പ്രത്യേക ഡ്രൈവിലൂടെ അന്വേഷണ സംഘം പത്ത്  ദിവസത്തിനുള്ളിൽ കണ്ടെത്തിയത് .
കണ്ടെത്തിയ മൊബൈൽ ഫോണുകൾ  സെപ്റ്റംബർ 14-ന് കണ്ണൂർ റൂറൽ ആസ്ഥാനത്ത് വെച്ച് ജില്ലാ പോലീസ് മേധാവി ഉടമസ്ഥർക്ക് നേരിട്ട് കൈമാറി.സമാനമായ കേസുകളിൽ അന്വേഷണം കൂടുതൽ ശക്തമാക്കുമെന്നും പോലീസ് അറിയിച്ചു.



Post a Comment

0 Comments