പുതിയ ഫോൺ അവതരിപ്പിച്ച് പോകോ ; POCO X8, X8 Power ഇന്ത്യയിൽ എത്തി


മുൻനിര സ്മാർട് ഫോൺ നിർമ്മാതാക്കളായ പോകോ തങ്ങളുടെ പുതിയ സീരിസ് ഇന്ത്യയിൽ അവതരിപ്പിച്ചു. 10,000mAh ബാറ്ററി പവർ വാ​ഗ്‍ദാനം ചെയ്യുന്ന POCO X8, X8 Power എന്നിവയാണ് ഇന്ത്യൻ വിപണിയിൽ എത്തിയത്. വലിയ AMOLED ഡിസ്പ്ലേ, Snapdragon ചിപ്സെറ്റ്, 50MP ക്യാമറ, വലിയ Silicon-Carbon ബാറ്ററി എന്നിവയാണ് ഫോണുകളുടെ പ്രധാന പ്രത്യേകതകൾ. 10,000mAh Silicon-Carbon ബാറ്ററിയാണ് പ്രധാന സവിശേഷത. 67W ഫാസ്റ്റ് ചാർജിംഗും 22.5W വയേർഡ് റിവേഴ്സ് ചാർജിംഗും ഉണ്ടാകും. POCO X8 ൽ Xiaomi HyperOS 3 ഓപ്പറേറ്റിംഗ് സിസ്റ്റവും X8 Power ൽ Snapdragon 6 Gen 5 ചിപ്സെറ്റുമാണ് ഉപയോ​ഗിക്കുന്നത്.ഇരു ഫോണുകൾക്കും Gorilla Glass Victus 2 സംരക്ഷണവും IP66, IP68, IP69, IP69K റേറ്റിംഗുകളും നൽകിയിട്ടുണ്ട്. സെപ്റ്റംബർ 11 മുതൽ Flipkart വഴി വിൽപ്പന ആരംഭിക്കും. POCO X8 ന്റെ 6GB RAM + 128GB സ്റ്റോറേജ് വേരിയന്റിന് 29,999 മുതലാണ് വില ഈടാക്കുന്നത്. 8GB + 128GB മോഡലിന് 32,999 രൂപയും 8GB + 256GB മോഡലിന് 35,999 രൂപയുമാണ് വില. POCO X8 Power-ന് 35,999 ആണ് വില ഈടാക്കുന്നത്. ഇന്ത്യയിലെ ലോഞ്ചിം​ഗിന്റെ ഭാ​ഗമായി വിവിധ ഓഫറുകൾ ഉണ്ടാകുമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.



Post a Comment

0 Comments