സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു; CPIM കൗൺസിലറിനെതിരെ ആരോപണം.

 

തിരുവനന്തപുരം: തൃക്കണ്ണാപുരത്ത് സ്ഥലം വാങ്ങിയ ആളോട് കൗൺസിലർ 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്ന് പരാതി. സിപിഐഎം കൗൺസിലർ അജിനെതിരെയാണ് ആരോപണം. പണം നൽകിയില്ലെങ്കിൽ ഡിവൈഎഫ്ഐക്കാരെക്കൊണ്ട് ഭൂമിയിൽ കൊടി കുത്തിക്കും എന്നും സിപിഐഎം കൗൺസിലറുടെ ഭീഷണി. പണം ആവശ്യപ്പെടുന്ന വീഡിയോയും ഓഡിയോയും പരാതിക്കാരൻ പുറത്ത് വിട്ടു.ആരുടെയെങ്കിലും കയ്യിൽ നിന്ന് ഒരു രൂപ കൈക്കൂലി വാങ്ങിയെന്ന് തെളിയിച്ചാൽ താൻ ഈ സമയം രാജിവെക്കാൻ തയ്യാറെന്ന് സിപിഐഎം കൌൺസിലർ അജിൻ പ്രതികരിച്ചു. തൃക്കണ്ണാപുരം വാർഡ് കൗൺസിലർ അജിൻ രാജിവെച്ച് നിയമ നടപടി നേരിടണമെന്ന് കോൺഗ്രസ് കൗൺസിലർ കെഎസ് ശബരീനാഥൻ ആവശ്യപ്പെട്ടു. അജിനെതിരെ അഴിമതി നിരോധനനിയമം പ്രകാരം കേസ് എടുക്കുവാൻ വിജിലൻസ് മേധാവിയോട് അവശ്യപ്പെടുമെന്നും കെഎസ് ശബരീനാഥൻതിരുവനന്തപുരം നഗരസഭയിലെ തൃക്കണ്ണാപുരം വാർഡ് കൗൺസിലർ അജിൻ തന്റെ അധികാരം ദുർവിനിയോഗം ചെയ്ത് ഒരു വസ്തു ഉടമയെ ഭീഷണിപ്പെടുത്തി പണം ചോദിക്കുന്ന ദൃശ്യം വളരെ ഗൗരവമുള്ളതാണെന്ന് കെഎസ് ശബരീനാഥൻ പറഞ്ഞു. ഒരിക്കലും ഇത്തരത്തിലുള്ള പ്രവണതകൾ ധാർമികമായോ നിയമപരമായോ അംഗീകരിക്കാൻ കഴിയില്ല കെഎസ് ശബരീനാഥൻ കൂട്ടിച്ചേർത്തു.



إرسال تعليق

0 تعليقات