13 കോടി ആളുകൾ രാജ്യത്തെ വോട്ടേഴ്സ് ലിസ്റ്റിൽ നിന്നും പുറത്തായി; SIR റദ്ദ് ചെയ്യണം: ഗ്യാനേഷ് കുമാറിനെതിരെ അന്വേഷണം നടത്തണമെന്ന് പ്രകാശ് രാജ്


തിരുവനന്തപുരം: എസ്ഐആറിനെതിരെയും ഗ്യനേഷ് കുമാറിനെതിരെയും വിമര്‍ശനവുമായി നടന്‍ പ്രകാശ് രാജ്. ഗ്യാനേഷ് കുമാർ ആരാണ് എന്നതിന്റെ ട്രാക്ക് റെക്കോർഡ് കേരളത്തിലുണ്ട്. SIR നു ശേഷം നിരവധി പ്രാദേശിക പാർട്ടികൾ തകർന്നു. എന്യുമറേഷൻ ഫോമുകളുമായി രാജ്യത്തെ എക്‌സാമിൻ ചെയ്തതാണ്. ബീഹാറിൽ നിന്ന് മാത്രം ലക്ഷങ്ങൾ പുറത്താകുന്നത് കണ്ടു. ബംഗാളിലും ലക്ഷങ്ങൾ വോട്ടേഴ്‌സ് ലിസ്റ്റിൽ നിന്നും പുറത്തായി. 38 ലക്ഷത്തിലധികം ആളുകളാണ് അകാരണമായി വോട്ടേഴ്സ് ലിസ്റ്റിൽ നിന്ന് പുറത്തായതായി കണ്ടത്തിയത്. എന്തിനാണ് ഇലക്ഷൻ കമ്മീഷനെ തിരഞ്ഞെടുക്കുന്ന നടപടിക്രമം മാറ്റിയത്. നിങ്ങൾക്ക് വേണ്ട ആളെ തിരഞ്ഞെടുക്കാൻ ആണോ മാറ്റം കൊണ്ട് വന്നത്. അഞ്ജലി ഭരദ്വാജ് ഒരു വിവരാവകാശ അപേക്ഷ നൽകി. ആറുമാസത്തിനുള്ളിൽ എന്തിനാണ് തിടുക്കപ്പെട്ട് എസ്ഐആർ നടപ്പാക്കിയതെന്ന് ചോദിച്ചു. എന്നാൽ ഇതുവരെയും മറുപടിയില്ല. മറുപടിയെന്ന അവകാശം പോലും ഹനിക്കുന്നു. വീട്ടിൽ എത്തുമ്പോൾ ആൾ ഇല്ലങ്കിൽ വോട്ട് റദ്ദാക്കുന്നു. 13 കോടി ആളുകൾ രാജ്യത്തെ വോട്ടേഴ്സ് ലിസ്റ്റിൽ നിന്നും പുറത്തായി. ആളുകളെ വോട്ടേഴ്സ് ലിസ്റ്റിൽ ചേർക്കേണ്ടവർ അവരെ പുറത്താക്കുന്നു. എന്തിനാണ് ജനങ്ങളെ ക്രൂശിക്കുന്നത്. ആരാണ് SIR നടപ്പാക്കാൻ അധികാരം നൽകിയതെന്നും പ്രകാശ് രാജ് പറഞ്ഞു. എന്താണ് ഇതിന് പിന്നിലെ അജണ്ട. ഗ്യാനേഷ് കുമാറിന്റെ ഏകാധിപത്യപരമായ നിലപാടിന് പിന്നിൽ ആരാണ്. ആദിവാസികൾ,ദളിതർ ക്രിസ്ത്യാനികൾ, മുസ്ലീങ്ങൾ, ഇടതുപക്ഷക്കാർ എന്നിവരെല്ലാം കൂട്ടമായി പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടു. പോരാട്ടം ഉയർന്നുവരേണ്ട സമയമാണിതെന്നും യുവാക്കളും പൊതുജനങ്ങളും ഒന്നടങ്കം കാര്യം മനസ്സിലാക്കി രംഗത്തിറങ്ങിയാൽ മാത്രമേ മാറ്റം സാധ്യമാകൂ എന്നും അദ്ദേഹം പറഞ്ഞു. ഗ്യാനേഷ് കുമാറിനെതിരെ കൃത്യമായ അന്വേഷണമാണ് നടത്തേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ എസ്ഐആർ പൂർണ്ണമായും റദ്ദാക്കണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.



إرسال تعليق

0 تعليقات