CMRL- എക്സാലോജിക് സാമ്പത്തിക ഇടപാട്: 'കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീല്‍ പോകണമായിരുന്നു': എം വി ഗോവിന്ദൻ



തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകണമായിരുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പിണറായിക്കും റിയാസിനും എതിരെ കേസ് എടുക്കണമെന്ന കോടതി ഉത്തരവിനെതിരെയാണ് എം വി ഗോവിന്ദന്‍ പ്രതികരിച്ചത്. കേസില്‍ കോടതിയില്‍നിന്ന് കൂടുതല്‍ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ദേശീയ തലത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കുന്ന കോണ്‍ഗ്രസ്, കേരളത്തില്‍ മറ്റൊരു നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇത് കോണ്‍ഗ്രസ്സിൻ്റെ നിലപാട് ആണോ എന്നത് ദേശീയ നേതൃത്വം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് എം വി ഗോവിന്ദന്‍ രംഗത്ത് വന്നത്.


إرسال تعليق

0 تعليقات