കണ്ണൂരിൽ കിൻഫ്രക്കായി 250 ഏക്കർ ഭൂമി ഏറ്റെടുത്തിൽ ദുരൂഹത; പിന്നിൽ സിപിഎമ്മെന്ന് കോൺഗ്രസ്


കണ്ണൂർ: കല്യാട്ട് കിൻഫ്രക്കായി 250 ഏക്കർ ഭൂമി ഏറ്റെടുത്തിൽ ദുരൂഹത. ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം ഇറങ്ങുന്നതിന് മുമ്പ് വ്യാപകമായി കുറഞ്ഞ വിലയ്ക്ക് ഭൂമി വാങ്ങുകയും ഉയർന്ന വിലയ്ക്ക് കിൻഫ്രക്ക് കൈമാറുകയും ചെയ്‌തതാണ് ദുരൂഹത ഉയർത്തുന്നത്. ഭൂമി വാങ്ങിക്കൂട്ടിയതിന് പിന്നിൽ സിപിഎം ആണെന്ന് കോൺഗ്രസ് ആരോപിക്കുന്നു. ഏറ്റെടുത്ത ഭൂമി ഉപയോഗയോഗ്യമല്ല എന്നും ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസം, കണ്ണൂരിലെ പട്ടാന്നൂർ, കീഴല്ലൂർ, കോളാരി വില്ലേജുകളിൽ കിൻഫ്രക്കായി ഭൂമി ഏറ്റെടുത്തതിൽ ക്രമക്കേട് നടന്നതായി വിജിലൻസ് കണ്ടെത്തിയിരുന്നു. തുടർന്ന് നാല് ഉദ്യോഗസ്ഥരെ പ്രതി ചേർത്ത് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്‌തു. മട്ടന്നൂർ സ്പെഷ്യൽ തഹസീൽദാർ ഓഫീസിലെ നാല് ഉദ്യോഗസ്ഥർക്കെതിരെയാണ് കേസ്. ചാലാട് സ്വദേശി നൽകിയ പരാതിയിലാണ് വിജിലൻസ് പ്രാഥമികാന്വേഷണം നടത്തിയത്. അന്വേഷണത്തിൽ, ഭൂമിയുടെ നിയമപരമായ രേഖകളില്ലാതെ സ്വകാര്യ വ്യക്തികൾക്ക് വൻ തുക നഷ്ടപരിഹാരം നൽകിയതായും കണ്ടെത്തി. സർക്കാർ ഏറ്റെടുത്ത ഭൂമിക്ക് സ്വകാര്യ വ്യക്തികളിൽ നിന്നും നികുതി സ്വീകരിച്ച് കൈവശ സർട്ടിഫിക്കറ്റ് അനുവദിച്ചതായും ഉദ്യോഗസ്ഥർ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌ത്‌ സർക്കാരിന് നഷ്‌ടം വരുത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കലിൽ പകുതിയിലധികം നടന്നത് കണ്ണൂരിലാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ പറയുന്നു. കണ്ണൂരിൽ 1000 ഏക്കർ ഭൂമി ഏറ്റെടുത്തതിൽ 50 ഏക്കർ മാത്രമാണ് ഉപയോഗിച്ചത്. ബാക്കി വെറുതേ ഇട്ടിരിക്കുകയാണ്. അഞ്ചിരട്ടി തുകയ്ക്കാണ് ഭൂമി ഏറ്റെടുത്തിരിക്കുന്നത്. വീണ്ടും 4000 ഏക്കർ ഏറ്റെടുക്കാൻ വിജ്ഞാപനം പുറപ്പെടുവിച്ചു. എന്തിനാണ് ഇത്രയും ഭൂമി വലിയ വില നിൽകി കണ്ണൂരിൽ ഏറ്റെടുത്തതെന്ന് ആർക്കും അറിയില്ലെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ ചോദിച്ചിരുന്നു.



إرسال تعليق

0 تعليقات