ശബരിമലയിൽ അരവണ പ്രസാദം തയ്യാറാക്കുന്നതിനുള്ള അരിയുടെ ക്ഷാമം ആശങ്കയാകുന്നു. നിലവിൽ 27 ചാക്ക് അരി മാത്രമാണ് അവശേഷിക്കുന്നതെന്നാണ് വിവരം. അടിയന്തരമായി അരി എത്തിച്ചില്ലെങ്കിൽ തുലാമാസ പൂജാ കാലത്തും അരവണ ക്ഷാമം നേരിടേണ്ടിവരുമെന്നാണ് സൂചന. ഈ മാസം 15നാണ് അരവണ പ്ലാന്റ് തുറക്കുന്നത്. പുതിയതായി അരി എത്തിക്കുന്നതിനുള്ള നടപടികൾ വൈകിയാൽ അരവണ ഉൽപ്പാദനത്തെ ബാധിച്ചേക്കും. തുലാമാസ പൂജയ്ക്കായി ശബരിമല നട തുറക്കാനിരിക്കെ ആവശ്യത്തിന് അരി ലഭ്യമാക്കേണ്ടത് നിർണായകമാണ്.





0 Comments