‘പോരും ഇല്ല, മത്സരവും ഇല്ല’; തദ്ദേശവകുപ്പില്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ തര്‍ക്കമെന്ന വാര്‍ത്തകള്‍ തള്ളി ദിവ്യ എസ് അയ്യര്‍.

 

മാലിന്യനിര്‍മാര്‍ജന പദ്ധതിയെ ചൊല്ലി തദ്ദേശവകുപ്പില്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ തര്‍ക്കമെന്ന വാര്‍ത്തകള്‍ തള്ളി വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ദിവ്യ എസ് അയ്യര്‍. ആരുമായിട്ടും മത്സരമില്ല, പോരും ഇല്ലെന്നാണ് സമൂഹമാധ്യമങ്ങളില്‍ ദിവ്യ എസ് അയ്യരുടെ പ്രതികരണം. മാലിന്യ നിര്‍മാര്‍ജനത്തിനായി വകുപ്പ് സെക്രട്ടറി ടി വി അനുപമയും ദിവ്യാ എസ് അയ്യരും രണ്ട് പദ്ധതികളുമായെത്തിയതോടെയാണ് ഇരുവരും തമ്മില്‍ തര്‍ക്കമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

ദിവ്യ എസ് അയ്യര്‍ കുറിച്ചത് ഇങ്ങനെ:

പോരും ഇല്ലാ. പോരാത്തതിനു മത്സരവും ഇല്ലാ.

മനുഷ്യരെ സ്‌നേഹിക്കുന്നു, പുല്‍കുന്നു, പുകഴ്ത്തുന്നു എന്ന് മാത്രമേ ഇന്നു വരെ മാധ്യമങ്ങളിലും സമുഹമാധ്യമങ്ങളിലും എന്നെ ‘പഴിചാരി’ കേട്ട ഓര്‍മ്മയുളളു.ഇപ്പോ പോര്, മത്സരം, ചേരിതിരിവ് എന്നൊക്കെ കേള്‍ക്കുമ്പോള്‍, അത് ഞാന്‍ അല്ല, എന്നെക്കുറിച്ച് അല്ല എന്ന ഉറച്ച ബോധ്യം മനസ്സില്‍ തെളിയുന്നുണ്ട്. ഒരുനാളും ഒരാളോടും ഞങ്ങള്‍ക്ക് തോന്നാത്ത വികാരങ്ങള്‍ ആണ് ഇവ.

വ്യക്തമായ നിര്‍ദ്ദേശം ലഭിച്ചതിരന തുടര്‍ന്ന് ഞങ്ങള്‍ ക്യത്യനിര്‍വഹണം നടത്തിയിട്ടുണ്ട് എന്നതാണ് സത്യം. ഭാവനാവിരാജിതമായ പ്രചരണങ്ങള്‍ക്ക് വിരാമം ഇടണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. ഈ അടുത്തകാലത്ത് ആദി എന്ന യുവകവിയുടെ ഒരു കവിതയില്‍ വായിച്ചത് ഓര്‍ക്കുന്നു.‘വലിയ സത്യങ്ങളും ചെറിയ നുണകളും തമ്മിലാണ് പോര്‍’. അത് മാത്രമാണ് പോര്.തദ്ദേശ സ്വയംഭരണവകുപ്പിലെ ഐഎഎസ് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ വിശദീകരണവുമായി വകുപ്പ് മന്ത്രി കെ എം ഷാജി ഇന്നലെ രംഗത്ത് എത്തിയിരുന്നു. ഉദ്യോഗസ്ഥര്‍ തമ്മില്‍ തര്‍ക്കമില്ലെന്നും രണ്ട് ഉത്തരവുകള്‍ ഇറങ്ങിയതില്‍ അസ്വാഭാവികതയില്ലെന്നും മന്ത്രി വ്യക്തമാക്കി.

തദ്ദേശസ്വയംഭരണ വകുപ്പില്‍ മാലിന്യനിര്‍മാര്‍ജനത്തിനായി വകുപ്പ് സെക്രട്ടറിയും പ്രിന്‍സിപ്പല്‍ ഡയറക്ടറും സമാന്തര പദ്ധതികള്‍ പ്രഖ്യാപിച്ചതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം. പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിവി അനുപമ നിര്‍മലം എന്ന പദ്ധതി പ്രഖ്യാപിച്ചു. എന്നാല്‍, വകുപ്പ് ഡയറക്ടര്‍ ദിവ്യ എസ് അയ്യര്‍ പ്രഖ്യാപിച്ചത് ഐസി 100 ചലഞ്ച്. ഒരേ ആവശ്യങ്ങള്‍ക്കായി രണ്ടു ഉത്തരവുകള്‍ വന്നതോടെ ഉദ്യോഗസ്ഥര്‍ക്ക് ആശയക്കുഴപ്പമായി. ഒരു പദ്ധതിയിലും തങ്ങള്‍ക്കാവശ്യപ്പെട്ട അര്‍ഹത ലഭിക്കുന്നില്ലെന്ന് കാട്ടിയായിരുന്നു ഉത്തരവുകള്‍. രണ്ടു പദ്ധതികളുമായും മുന്നോട്ടുപോകാനാണ് നിലവില്‍ വകുപ്പിന്റെ തീരുമാനം.



Post a Comment

0 Comments