റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ ആക്രമണം; കരിപ്പൂരിൽ നിന്നുള്ള 3 വിമാനങ്ങൾ റദ്ദാക്കി


റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിൽ ആക്രമണം നടന്ന പശ്ചാത്തലത്തിൽ കരിപ്പൂരിൽ നിന്നുള്ള മൂന്ന് വിമാനങ്ങൾ റദ്ദാക്കി. സൗദി എയർലൈൻസ് SV713 ഫ്ലൈറ്റ്, ഫ്ലൈനാസ് എയർലൈൻസ് XY 328 ഫ്ലൈറ്റ്, എയർ ഇന്ത്യ എക്സ്പ്രസ് IX 321 ഫ്ലൈറ്റ് എന്നിവയാണ് റദ്ദാക്കിയത്. റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഉണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. രാവിലെ 9.55ന് പുറപ്പെടേണ്ട വിമാനമാണ് സൗദി എയർലൈൻസ് SV713 ഫ്ലൈറ്റ്. രാവിലെ 09:1-ന് റിയാദിലേക്ക് പുറപ്പെടേണ്ട ഫ്ലൈനാസ് എയർലൈൻസിന്റെ XY 328 വിമാനവും രാത്രി 8.15ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് IX 321 വിമാനവുമാണ് റദ്ദാക്കിയത്. അതേസമയം റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഉണ്ടായ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 309 പേർക്ക് പരുക്കേൽക്കുകയും ചെയ്തുവെന്നാണ് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ ഏറ്റെടുത്തിട്ടുണ്ട്. ഇക്ക‍ഴിഞ്ഞ ശനിയാഴ്ചയാണ് വിമാനത്താവളത്തിന് നേരെ ആക്രമണം നടന്നത്.



Post a Comment

0 Comments