തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 450 കോടി രൂപയുടെ ഉപകരണങ്ങൾ ഉപയോഗിക്കാതെ കെട്ടിക്കിടക്കുന്നുവെന്ന് ആരോഗ്യ സെക്രട്ടറിയുടെ റിപ്പോർട്ട്. കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങൾ പെട്ടി പോലും പൊട്ടിക്കാതെയാണ് അനാഥമായി കിടക്കുന്നത്. വെന്റിലേറ്ററുകൾ, ഡിജിറ്റൽ എക്സ്-റേ, മാമോഗ്രാം മെഷീനുകൾ, ഡയാലിസിസ് മെഷീനുകൾ എന്നിവ ഉൾപ്പെടെ ഉപയോഗിക്കാത്ത നിലയിൽ കണ്ടെത്തി. റിപ്പോർട്ട് ആരോഗ്യ സെക്രട്ടറി ആരോഗ്യമന്ത്രിക്ക് നൽകി. മുൻപ് കെഎംഎസ്‍സിഎൽ വാങ്ങിക്കൂട്ടിയ കോടിക്കണക്കിന് രൂപയുടെ മരുന്നുകൾ ഉപയോഗശൂന്യമായ വിവരം പുറത്തുവന്നിരുന്നു. അതിൽ അന്വേഷണം നടക്കുമ്പോഴാണ് മെഡിക്കൽ ഉപകരണങ്ങളുടെ റിപ്പോർട്ട് പുറത്തുവരുന്നത്. വിവിധ ആശുപത്രികളിലായി വാങ്ങിക്കൂട്ടിയ 450 കോടി രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ ഇതുവരെയും ഉപയോഗിച്ചിട്ടില്ലെന്ന് ആരോഗ്യ സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ പത്തു വർഷത്തിനിടെ വാങ്ങിയ ഉപകരണങ്ങളുടെ വിവരങ്ങളാണ് പുറത്തുവന്നത്. ഉപകരണങ്ങൾ ഓരോന്നിനും മൂന്നു ലക്ഷം രൂപയ്ക്ക് മുകളിൽ വില വരും.
.jpeg)



0 Comments