പരിയാരം: കൊല്ലുമെന്നും, സ്ത്രീപീഡന കേസിൽ കുടുക്കുമെന്നും, പരിയാരത്ത് മെഡിക്കൽ കോളേജ് ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ടിനെ ഭീഷണിപ്പെടുത്തിയ 50 പേർക്കെതിരെ പോലീസ് കേസെടുത്തു. ക്ലർക്ക് പി. ആർ. ജിജേഷ്, ക്ലർക്ക് സീബ ബാലൻ, ഓഫീസ് അസിസ്റ്റൻ്റ് സന്തോഷ് കുമാർ, നേഴ്‌സിംഗ് അസിസ്റ്റൻ്റ് രഞ്ജിത, അറ്റൻഡർ സുധീഷ്, നേഴ്‌സിങ്ങ് അസിസ്റ്റൻ്റ് ഷൈജ, നേഴ്സിംഗ് അസിസ്റ്റൻ്റ് ഷിജിത്ത്, ലാബ് ടെക്‌നീഷ്യൻ മേഘ, നേഴ്‌സിംഗ് അസിസ്റ്റൻ്റ് രതീശൻ, നേഴ്സിംഗ് അസിസ്റ്റൻ്റ് സുധർമ്മ, നേഴ്സിംഗ് അസിസ്റ്റൻ്റ് ബബിത, നേഴ്‌സിംഗ് അസിസ്റ്റൻ്റ് സുനിത, നേഴ്‌സിംഗ് അസിസ്റ്റൻ്റ് സരിത എന്നിവരുടെയും കണ്ടാലറിയാവുന്ന മറ്റ് 37 പേർക്കെതിരെയുമാണ് പരിയാരം പോലീസ് കേസെടുത്തത്. ആഗസ്റ്റ് 8നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ ജീവനക്കാരായ എൻ.ജി.ഒ യൂണിയൻ നേതാവും മെഡിക്കൽ കോളേജിലെ ക്ലർക്കുമായ പി. ആർ.ജിജേഷിൻ്റെ നേതൃത്വത്തിൽ 50 പേർ കുറ്റം ചെയ്യണമെന്നുള്ള ഉദ്ദേശത്തോടും കരുതലോടും കൂടി ന്യായ വിരോധമായി സംഘം ചേർന്ന് അന്യായമായ സ്ഥലം മാറ്റ ഉത്തരവ് പിൻവലിക്കുക എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ട് മെഡിക്കൽ കോളേജിൻ്റെ അഞ്ചാം നിലയിലെ നേഴ്സിങ് സൂപ്രണ്ടിൻ്റെ ഓഫീസ് മുറിയിലേക്ക് അതിക്രമിച്ചു കയറി മെഡിക്കൽ കോളേജ് ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ആയ ഡോ.വൈ. പ്രവീൺ കുമാറിനെയും നേഴ്സിങ് സൂപ്രണ്ടിനെയും മറ്റ് നഴ്സ് മാരെയും എങ്ങും പോകാൻ അനുവദിക്കാതെ തടഞ്ഞുവെച്ച് ഔദ്യോഗിക കൃത്യനിർണം തടസ്സപ്പെടുത്തുകയും കൊല്ലുമെന്നും സ്ത്രീപീഢന കേസിൽ കുടുക്കും എന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് പരാതി. ഡോ.വൈ. പ്രവീൺ കുമാറിൻ്റെ പരാതിയിലാണ് കേസ്.




0 Comments