എണ്ണ ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിലപാട് മാറ്റി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും ചൈനയുമടക്കമുള്ള രാജ്യങ്ങൾക്കുമേൽ നൂറ് ശതമാനം തീരുവ ഏർപ്പെടുത്തിയ അമേരിക്കയാണ് ഇപ്പോൾ യൂടേൺ അടിച്ചിരിക്കുന്നത്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി ധാരണയിലെത്തിയെന്നും റഷ്യൻ എണ്ണ ഇറക്കുമതിക്കുള്ള നിയന്ത്രണങ്ങൾ താൽക്കാലികമായി നീക്കിയതായും ട്രംപ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നവംബർ മൂന്നിന് നടക്കുന്ന കോൺഗ്രസ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ധനവില കുത്തനെ ഉയരുന്നത് തടയാനാണ് റഷ്യൻ എണ്ണ വിലക്കിൽ ട്രംപ് യു ടേൺ അടിച്ചതെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കയ്ക്ക് 3,00,000 മെട്രിക് ടണ്ണിലധികം ഇന്ധനം നൽകാൻ ഒരുങ്ങുകയാണ് റഷ്യ. നവംബർ മുതൽ കൂടുതൽ എണ്ണക്കപ്പലുകൾ എത്തുമെന്ന് ട്രംപ് അറിയിച്ചിട്ടുണ്ട്. അടുത്തിടെ അമേരിക്കയിൽ ഡീസൽ വില ഗാലന് 6.28 ഡോളറായി ഉയർന്നിരുന്നു. ഇതിൽ വൻ പ്രതിഷേധം ഉയർന്നതോടെയാണ് നിലപാടിൽ വെള്ളം ചേർത്ത് ട്രംപ് റഷ്യയിൽ നിന്നും ഇന്ധനം വാങ്ങാൻ തയ്യാറായത്. എന്നാൽ ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ കടുത്ത എതിർപ്പുമായി ഉക്രെയ്ൻ പ്രസിഡന്റ് വ്ലോഡിമിർ സെലെൻസ്കി രംഗത്തെത്തിയരുന്നു. ട്രംപിന്റെ ഈ തീരുമാനം റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന് നൽകുന്ന വിലപ്പെട്ട സമ്മാനമാണെന്നും, യുദ്ധം അവസാനിപ്പിക്കുന്നതിന് പകരം അത് കൂടുതൽ നീട്ടിക്കൊണ്ടുപോകാനുള്ള നിക്ഷേപമാണെന്നും സെലെൻസ്കി കുറ്റപ്പെടുത്തി. റഷ്യൻ എണ്ണ ശുദ്ധീകരണ ശാലകൾക്ക് നേരെയുള്ള ഉക്രെയ്ൻ ആക്രമണങ്ങളാണ് ആഗോളതലത്തിൽ ഇന്ധന വിലവർധനവിന് കാരണമായതെന്ന് ട്രംപ് കുറ്റപ്പെടുത്തിയിരുന്നു.




0 تعليقات