പരിയാരം: ഭര്‍തൃമതിയായ യുവതിയെ ഭീഷണിപ്പെടുത്തി നഗ്‌നയായി വീഡിയോകോള്‍ ചെയ്യിച്ച സംഭവത്തില്‍ അറസ്റ്റ് ചെയ്ത യുവാവ് പതിനേഴോളം സ്ത്രീകളുടെ ഫോട്ടോകള്‍ പകര്‍ത്തിയതായി സൂചന.
കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ യുവതിയുടെ പരാതിയില്‍ അറസ്റ്റ് ചെയ്യപ്പെട്ട തിമിരിയിലെ തെയ്യംകലാകാരനായ ലിജേഷിന്റെ(39)ഫോണ്‍ പോലീസ് കസ്റ്റഡിലെടുത്ത് നടത്തിയ പരിശോധനയിലാണ് ഇത് വ്യക്തമായത്. കൂടുതല്‍ സ്ത്രീകള്‍ ഫോണ്‍മുഖേന പോലീസുമായി ബന്ധപ്പെട്ടതായാണ് വിവരം. അടുത്ത ദിവസംതന്നെ രേഖാമൂലമുള്ള പരാതികള്‍ നല്‍കുമെന്ന് ഇവര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്.
2025 ഒക്ടോബര്‍-6നും 2026 ജൂലായ് മാസം ആറിനും ഇടയിലുള്ള ഒരു ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതിയെ ഫോണില്‍ വിളിച്ച് നഗ്നയായി വാട്സ്ആപ്പ് വീഡിയോകോള്‍ ചെയ്യണമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. കോള്‍ ചെയ്തപ്പോള്‍ നഗ്‌നഫോട്ടോകള്‍ സ്‌ക്രീന്‍ഷോട്ട് എടുത്ത് വെച്ച് ഇത് പുറത്തുവിടും എന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടും വീണ്ടും വീഡിയോകോള്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും താല്‍പര്യമില്ല എന്ന് പറഞ്ഞിട്ടും നിരന്തരം പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തുകയും യുവതിയുടെ നഗ്‌നഫോട്ടോ ലിജീഷ് സുഹൃത്തുകള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തുവെന്നാണ് പരാതി. ചിത്രങ്ങള്‍ ഷെയര്‍ചെയ്തവര്‍ക്കെതിരെയും കേസെടുക്കും.





0 تعليقات