മാമാനിക്കുന്നു ശ്രീ മഹാദേവി ക്ഷേത്രത്തിൽ നവരാത്രി ഉത്സവം ദേവീഭാഗവത നവാഹ യജ്ഞവും തുടങ്ങി. മഹാദേവി ക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തോടനുബന്ധിച്ചുള്ള ശ്രീമദ് ദേവീഭാഗവത നവാഹ യജ്ഞത്തിന് ഭക്തിസാന്ദ്രമായ തുടക്കം. ക്ഷേത്ര നവരാത്രി മണ്ഡപത്തിൽ നടന്ന ചടങ്ങിൽ മുന്നോക്ക ക്ഷേമ കോർപ്പറേഷൻ മുൻ ഡയറക്ടർ ശ്രീ കെ. സി. സോമൻ നമ്പ്യാർ ഭദ്രദീപം കൊളുത്തി യജ്ഞം ഉദ്ഘാടനം ചെയ്തു.
ക്ഷേത്ര ട്രസ്റ്റി ഫിറ്റ് പേഴ്സൺ ശ്രീ. കെ. ടി. അനൂപ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ പി മുരളീധരൻ സ്വാഗതവും, ഇ. ശ്രീധരൻ മാസ്റ്റർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും ചെയ്തു.
യജ്ഞാചാര്യന്മാരായ ദേവി ഭാഗവത ആചാര്യ ശ്രീമതി വത്സല അമ്മ മേഴത്തൂർ, ശ്രീദേവി ഭാഗവത ആചാര്യ ശ്രീമതി ശൈലജ അന്തർജനം പെരിങ്ങോട് എന്നിവരെ പൊന്നാടയണിയിച്ച് ആചാര്യവരണം ചെയ്യുന്ന ചടങ്ങ് ക്ഷേത്രം ഫിറ്റ് പേഴ്സൺ കെ. ടി. അനുപ് നിർവഹിച്ചു. നവരാത്രി ദിനങ്ങളിൽ ക്ഷേത്രത്തിൽ വിപുലമായ ഭക്തിനിർഭരമായ ചടങ്ങുകളും പ്രാർത്ഥനകളും തുടരും.






0 تعليقات