യുവതിയെ പിന്തുടർന്ന് ലൈംഗികാതിക്രമം; അഭിഭാഷകൻ അറസ്റ്റിൽ.

 



കൊച്ചി: വഴിയാത്രക്കാരിയായ യുവതിയെ ഇരുചക്രവാഹനത്തിൽ പിന്തുടർന്നെത്തി ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ അഭിഭാഷകൻ അറസ്റ്റിൽ. അഡ്വ. ആസാദ് സുനിലിനെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞതെന്നാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞ മാസം 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാലാരിവട്ടം പൊലീസ് സ്റ്റേഷൻ പരിധിയിലെ മാമംഗലം ഭാഗത്ത് നടന്ന് പോകുകയായിരുന്ന യുവതിയെ പ്രതി ഇരുചക്രവാഹനത്തിൽ പിന്തുടർന്നെത്തുകയായിരുന്നു.

തുടർന്ന് യുവതിയോട് അപമര്യാദയായി പെരുമാറുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന് പിന്നാലെ യുവതി പൊലീസിൽ പരാതി നൽകി.

പരാതി ലഭിച്ചതിന് പിന്നാലെ പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. യുവതിയെ പിന്തുടർന്ന ഇരുചക്രവാഹനത്തിന്റെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞതെന്നാണ് വിവരം. ഇതിന് പിന്നാലെ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.



إرسال تعليق

0 تعليقات