ആനയോട് കുന്നിൽ അപകടകരമായ കുന്നിടിക്കൽ


ഇരിട്ടി: വലിയ അപകട സാധ്യതയുള്ള ആനയോട് കുന്നിൻ്റെ അടിഭാഗം യാതൊരു സുരക്ഷ മുൻകരുതലുമില്ലാതെ സ്വകാര്യ വ്യക്തി മണ്ണെടുത്തു മാറ്റി. നാലു ദിവസത്തെ തുടർച്ചയായ റവന്യു ഓഫീസുകളുടെ അവധിയിലാണ്  മണ്ണെടുപ്പ് തടയാതിരിക്കാൻ ഈ  തന്ത്രപരമായ സമീപനം സ്വീകരിച്ചത്. കുന്നിൻ മുകളിലേക്കുള്ള റോഡിൻ്റെ അരികും കയ്യേറി ഇടിച്ചിട്ടുണ്ട്. മുകളിലേക്കുള്ള റോഡ് യാത്രയും വൈദ്യുത പോസ്റ്റും അപകടക്കെണിയിലായിട്ടുണ്ട്.റോഡിൽ നിന്ന് നിശ്ചിത ദൂരം മാറി മാത്രമെ മണ്ണെടുക്കാവൂ എന്ന നിബന്ധനയും പാലിച്ചില്ല. മഴക്കാലത്ത് കുന്നിടിയുന്ന സാഹചര്യമുണ്ടായാൽ താഴെയുള്ള നിരവധി കുടുംബങ്ങൾക്കാണ് സ്വത്തിനും ജീവനും അപകടം സംഭവിക്കുക. അധികൃതർ ഇടപ്പെട്ട്  കോൺക്രീറ്റ് മതിലോ  ബെൽറ്റോ ബന്ധപ്പെട്ടവരെ കൊണ്ട് സ്ഥാപിപ്പിച്ച് ആനയോട് കുന്ന് സംരക്ഷിക്കാൻ ഇടപെടണമെന്ന് സമീപത്തെ സ്ഥലമുടമകൾ ആവശ്യപ്പെട്ടു.



إرسال تعليق

0 تعليقات