വീടിനകത്ത് നിന്നും പൊള്ളലേറ്റ് ചികിത്സയിലിരിക്കെ യുവതി മരണമടഞ്ഞു.

 



തളിപ്പറമ്പ്: വീട്ടിനകത്ത് നിന്നും പൊള്ളലേറ്റു  കണ്ണൂർ കിംസ് ശ്രീ ചന്ദ് ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്ന യുവതി മരണമടഞ്ഞു.

.പടപ്പേങ്ങാട്ടെ കേബിള്‍ ഓപ്പറേറ്റര്‍ കാടന്‍വീട്ടില്‍ കെ.രാജേഷിന്റെ ഭാര്യ പഴയക്കല്‍ വീട്ടില്‍ പി.പ്രവീണ മോഹന്‍(31) യാണ് മരിച്ചത്. ഒക്ടോബര്‍ അഞ്ചിന് രാത്രി ഒന്‍പതിനാണ് സംഭവം. വീടിനകത്ത് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ പ്രവീണയെ

കണ്ണൂരിലെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ രാത്രി ഒന്‍പതിനാണ് മരണമടഞ്ഞത്

രണ്ട് മക്കളുണ്ട്. ഇന്ന് (ബുധൻ) ഉച്ചയ്ക്ക് 12 മണി മുതല്‍ ഒരു മണിവരെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം ശവസംസ്‌ക്കാരം പനങ്ങാട്ടൂര്‍ പൊതുശ്മശാനത്തില്‍ നടക്കും.



إرسال تعليق

0 تعليقات